ഇളയരാജയുടെ ഈണങ്ങള്‍ ഇഷ്ടപ്പെട്ടില്ല!! ഒടുവില്‍ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു!!

സംഗീത ഇതിഹാസം ഇളയരാജയെ പുതിയ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിജയ്‌സേതുപതിയുടെ ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്ത നീക്കം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഈ നീക്കത്തിന് എതിരെ ഇളയരാജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.…

സംഗീത ഇതിഹാസം ഇളയരാജയെ പുതിയ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിജയ്‌സേതുപതിയുടെ ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്ത നീക്കം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഈ നീക്കത്തിന് എതിരെ ഇളയരാജ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയെ നായകനാക്കി എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് ഇളയരാജ രംഗത്തെത്തിയത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന പരാതിയുമായി ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനെ സമീപിച്ചു.

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍, ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.