വിവാഹത്തിന് മുൻപേ ഗർഭിണി ; ഒടുവിൽ കുഞ്ഞിന്റെ അച്ഛനെ പരിചയപ്പെടുത്തി വിജയുടെ നായിക

നൻപൻ എന്ന വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഉൾപ്പടെ മനസ്സിൽ കയറിക്കൂടിയ ബോളിവുഡ് സുന്ദരിയാണ് ഇലിയാന ഡിക്രൂസ്. അധികം തെന്നിന്ത്യൻ ചിത്രങ്ങളിലൊന്നും ഇലിയാന അഭിനയിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം മായ്ക്കാൻ താരത്തിന് ഒറ്റചിത്രത്തിലൂടെ തന്നെ…

നൻപൻ എന്ന വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഉൾപ്പടെ മനസ്സിൽ കയറിക്കൂടിയ ബോളിവുഡ് സുന്ദരിയാണ് ഇലിയാന ഡിക്രൂസ്. അധികം തെന്നിന്ത്യൻ ചിത്രങ്ങളിലൊന്നും ഇലിയാന അഭിനയിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം മായ്ക്കാൻ താരത്തിന് ഒറ്റചിത്രത്തിലൂടെ തന്നെ സാധിച്ചു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാ ആരാധകരുമായി പങ്കുവെയ്ക്കാനും ഇലിയാന സമയം കണ്ടത്താറുണ്ട്. അത്തരത്തിൽ ഏവരും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു താരം ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവിട്ടത്. വിവാഹം കഴിയുന്നതിനു മുൻപ് തന്നെ ഗർഭം ധരിച്ചതിന് ഒട്ടനവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

എന്നാൽ അതിനെയെല്ലാം കൂളായി മാത്രമേ താരം എടുത്തിട്ടുള്ളു. എന്നാൽ ഇപ്പോൾ തന്റെ കുഞ്ഞിന്റെ അച്ഛനെ പരിചയപ്പെടുത്തി ഇലിയാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് ഇലിയാന തന്റെ പങ്കാളിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തത്. എന്നാൽ തന്റെ പങ്കാളിയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും താരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.