ഒരു അവസരത്തിനായി പല വാതിലുകളും മുട്ടിനോക്കി! എന്നാൽ വിക്രമിന്റെ തലവര പിന്നീട് മാറിയത് ഇങ്ങനെ, ചെയ്യാർ ബാലു 

ഇന്നും സിനിമ ലോകം മുഴുവൻ അറിയപ്പെടുന്ന നടൻ ആണ് വിക്രം, എന്നാൽ ആരും തിരഞ്ഞു നോക്കാത്ത ഒരു ജീവിതം നടനുണ്ടായിരുന്നു എന്ന് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറയുന്നു. ഒരു അവസരത്തിന് വേണ്ടി പല വാതിലുകളും…

ഇന്നും സിനിമ ലോകം മുഴുവൻ അറിയപ്പെടുന്ന നടൻ ആണ് വിക്രം, എന്നാൽ ആരും തിരഞ്ഞു നോക്കാത്ത ഒരു ജീവിതം നടനുണ്ടായിരുന്നു എന്ന് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറയുന്നു. ഒരു അവസരത്തിന് വേണ്ടി പല വാതിലുകളും മുട്ടി നോക്കിയ താരം ഇന്നറിയപെടുന്ന നടനായത് എങ്ങനെ എന്നും ബാലു പറയുന്നു. നടൻ അവസരത്തിനായി പല വാതിലുകളും മുട്ടി നോക്കി എന്നാൽ ആരും മൈൻഡ് ചെയ്യ്തിരുന്നില്ല പലപ്പോഴും, അങ്ങനെ കുറെ നാളുകൾക്ക് ശേഷം തനന്തുവിട്ടൈ എനൈ എന്ന ചിത്രത്തിൽ ഒരു അവസരം ലഭിച്ചു.

എന്നാൽ അന്ന് നായകന്മാരുടെ കഴിവിനല്ല പ്രധാന്യം നൽകുന്നത്പകരം  സംവിധായകനെ ആയിരുന്നു. ജനപ്രിയൻ സംവിധായകൻ സി വി ശ്രീധറിന്റെ സിനിമയിൽ ആയിരുന്നു നടനെ ആദ്യ അവസരം ലഭിച്ചത്. എന്നാൽ ആ പടം വലിയ പരാചയം ആയിരുന്നു,അന്ന് വിക്രം രാശിയില്ലാത്ത ഒരു നടൻ ആണെന്നുള്ള പ്രവചനവും ഉണ്ടായി.

എന്നാലും താരം സിനിമയിൽ നിന്നും പിന്തിരിയാൻ നോക്കിയില്ല അഭിനയത്തിൽ മാറി ഡബ്ബിങ് ചെയ്യാൻ ആരംഭിച്ചു. ആ സമയത്തു ചില മലയാള സിനിമയിൽ സഹനടൻ ആയി അവസരം ലഭിച്ചു, പിന്നീട് തമിഴിൽ മീര എന്ന ചിത്രം ചെയ്യ്തു അതും എട്ടുനിലയിൽ പൊട്ടി, പിന്നീട് താരത്തിന് അവസരങ്ങൾ ഒന്നുമില്ലാതായി. പിന്നീട് തരാം സേതു എന്ന ചിത്രം ചെയ്യ്തു, ഈ ഒരു ചിത്രം നടന്റെ തലവര തന്നെ മാറ്റിയെന്ന് പറയാം, വലിയ വിജയം ആയിരുന്നു സേതു. അതോടു കൂടി ചില വിജയ ചിത്രങ്ങൾ കിട്ടിയതോടു ചിയാൻ എന്ന പേരും വിക്രത്തിന് ലഭിച്ചു, ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടനായി മാറാൻ വിക്രം ഒരുപാടു ബുദ്ധിമുട്ടിയിരുന്നു ചെയ്യാർ ബാലു പറയുന്നു.