തീപിടിച്ച വീട്ടില്‍ നിന്ന് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് പിസ്സ വിതരണക്കാരന്‍- വീഡിയോ

തീപിടിച്ച വീട്ടില്‍ നിന്ന് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് പിസ്സ വിതരണക്കാരന്‍. യുഎസിലെ ലൂസിയാന സംസ്ഥാനത്തിലെ നഗരമായ ലഫയെറ്റിനിലാണ് സംഭവം. പോലീസ് പങ്കിട്ട ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലഫയെറ്റില്‍ പിസ വിതരണം ചെയ്യുന്ന…

തീപിടിച്ച വീട്ടില്‍ നിന്ന് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് പിസ്സ വിതരണക്കാരന്‍. യുഎസിലെ ലൂസിയാന സംസ്ഥാനത്തിലെ നഗരമായ ലഫയെറ്റിനിലാണ് സംഭവം. പോലീസ് പങ്കിട്ട ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലഫയെറ്റില്‍ പിസ വിതരണം ചെയ്യുന്ന ആളാണ് 25കാരനായ നിക്കോളാസ് ബോസ്റ്റിക്. അര്‍ദ്ധരാത്രിയില്‍ ജോലിയുടെ ഭാഗമായി വാഹനമോടിക്കുന്നതിനിടെ ഒരു വീട്ടില്‍ നിന്നും തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ടു.

പെട്ടെന്ന് തന്നെ് പിന്‍വാതിലിലൂടെ അകത്ത് കടന്ന ബോസ്റ്റിക് ഒന്നും ആറും വയസ്സുള്ള രണ്ട് കുട്ടികളെയും 13ഉം 18ഉം വയസ്സുള്ള കുട്ടികളെയും വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുന്നതിനിടെ യുവാവിന് കൈക്ക് മുറിവേല്‍ക്കുകയും കടുത്ത പുക ശ്വസിക്കേണ്ടി വരികയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

തീ പടരുന്നതു കണ്ട യുവാവിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ ആണ് കുട്ടികളെ ഉണര്‍ത്തിയത്. മടിച്ചു നില്‍ക്കാതെ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറി. കരയുന്ന കുട്ടിയെ തിരഞ്ഞ് ഒടുവില്‍ കണ്ടെത്തി. കുട്ടികളുമായി ആദ്യം ജനല്‍ ചവിട്ടി നിലത്തേക്ക് ചാടിയാണ് ബോസ്റ്റിക് രക്ഷപ്പെട്ടത്. ധീരമായ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് ബോസ്റ്റിനെയും കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നഗരത്തിലെ മേയറും നിക്കോളാസ് ബോസ്റ്റിക്കിന്റെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി.