‘സ്ത്രീകള്‍ വിചാരിച്ചാല്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും’! അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് തൃശൂര്‍ മേയര്‍

ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളി നായകയായ മലയാളി ചിത്രമാണ് ‘ഇനി ഉത്തരം’. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അപര്‍ണയുടേതായി ഒരു മലയാളചിത്രം തിയ്യറിലെത്തുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇനി…

ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളി നായകയായ മലയാളി ചിത്രമാണ് ‘ഇനി ഉത്തരം’. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അപര്‍ണയുടേതായി ഒരു മലയാളചിത്രം തിയ്യറിലെത്തുന്നത്. നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ ത്രില്ലര്‍ ചിത്രമാണ്.

ഒക്ടോബര്‍ ഏഴിനാണ് ‘ഇനി ഉത്തരം’ തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തൃശൂര്‍ മേയറായ എംകെ വര്‍ഗീസ്.

സ്ത്രീകള്‍ വിചാരിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും എന്തിനെയും നേരിടാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെയും മേയര്‍ അഭിനന്ദിച്ചു.

‘കഴിഞ്ഞ ദിവസമാണ് ചിത്രം കണ്ടത്. സ്ത്രീകള്‍ വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും എന്തിനെയും നേരിടാന്‍ കഴിയും,’മെന്ന് മേയര്‍ പറഞ്ഞു.

അപര്‍ണ നായികയായ ചിത3ം സുധീഷ് രാമചന്ദ്രനാണ് സംവിധാനം ചെയ്തത്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ഏത് ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ കഥാന്ത്യത്തില്‍ ലഭിക്കുന്ന ചില ഉത്തരങ്ങള്‍ക്കുവേണ്ടി പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ്. ജാനകിയെന്ന യുവതി ഒരു ദിവസം ഒരു പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നു.

താന്‍ അതീവ ഗൗരവമാര്‍ന്ന ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പറയാനാണ് അവര്‍ എത്തുന്നത്. നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായാണ് എന്നും വ്യക്തമാക്കുന്നു. ജാനകി പറയുന്ന സൂചനകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന പോലീസ് ടീമിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരു ചങ്ങലക്കണ്ണിയില്‍ എന്നപോലെ തുടരെ ലഭിക്കുന്നത്.

മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ട്. എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണിയുടെ തിരക്കഥ. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബിന്റേതാണ് സംഗീതം.