ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രൻസ് പ്രേക്ഷകർക്ക് നൽകിയത് ഒരു സന്ദേശമാണോ ? നമ്മുടെ സമൂഹത്തിന്റെ സഞ്ചാരപാത അങ്ങനെയാണോ!

ഒരു വീട്ടിലെ കുടുംബനാഥൻ അഥവാ അച്ഛൻ അനുഭവിക്കുന്ന  നിസ്സഹായ അവസ്ഥ വിവരിക്കുന്ന കഥയാണ് ഹോം എന്ന ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. അതെ പോലെ തന്നെ മാതാപിതാക്കളോടുള്ള ബഹുമാനം എന്തെന്ന് അറിയാത്ത രണ്ടു മക്കൾ.അത് പഠിപ്പിക്കാത്ത അച്ഛനും അമ്മയും.…

home03

ഒരു വീട്ടിലെ കുടുംബനാഥൻ അഥവാ അച്ഛൻ അനുഭവിക്കുന്ന  നിസ്സഹായ അവസ്ഥ വിവരിക്കുന്ന കഥയാണ് ഹോം എന്ന ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. അതെ പോലെ തന്നെ മാതാപിതാക്കളോടുള്ള ബഹുമാനം എന്തെന്ന് അറിയാത്ത രണ്ടു മക്കൾ.അത് പഠിപ്പിക്കാത്ത അച്ഛനും അമ്മയും. അമ്മയും മക്കളും കൂടെ ചേർന്ന് ആണ് വീട്ടിൽ അച്ഛനെ നിരന്തരം ചീത്ത പറയുന്നത്. അച്ഛൻ മക്കൾക്കും വീടിനും വേണ്ടി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ.ഇന്ന് നമ്മുടെ കേരളത്തിലെ സമൂഹത്തിൽ കാണുന്ന ഒരു ശരാശരി വീട് ഇത് ആണെന്നു ഓർമ്മിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ഇങ്ങനെയാണെങ്കിൽ, എല്ലാ അച്ഛനും അമ്മയും എന്തെങ്കിലും വിചിത്രകാര്യങ്ങൾ ചെയ്തു പേര് എടുത്തിട്ട് മാത്രമേ കാര്യമുള്ളൂ.

Home.02
Home.02

അല്ലെങ്കിൽ ഒരു പുസ്തകം എങ്കിലും എഴുതണം ! അല്ലെങ്കിൽ മക്കളുടെ ലോഡ് പുച്ഛം സഹിച്ചു കഴിഞ്ഞോണം.കാലു തീരെ വയ്യാത്ത അമ്മയെ മുകളിൽ വരുത്തി ഫാൻ നിർത്തിക്കുന്ന മടിയനായ മകൻ. അത് അവൻ്റെ കുറ്റം അല്ല. വീടിൻ്റെ ആണ്. അവൻ്റെ വീട്ടുകാരുടെയും.അച്ഛനെ ഒട്ടും വില ഇല്ലാത്ത മൂത്ത മകൻ. സ്ഥിരം കാഴ്ചയാണ്. എന്തിനാണ് അവനു ഇത്ര കണ്ട് അച്ഛനോട് പുച്ഛം എന്ന് മാത്രം മനസിലായില്ല. മകൻ ഒരു ജങ്കി ആണോ എന്ന് ഉടനീളം തോന്നിപ്പിക്കുന്ന പെരുമാറ്റം.അച്ഛനെ മുഖത്ത് നോക്കാൻ കൂട്ടാക്കാത്ത മകൻ. അച്ഛനെ അക്വേറിയം എടുത്ത് വീട്ടിൽ വച്ച് സഹായിക്കാൻ തോന്നാത്ത മകൻ. ഇങ്ങനെയുള്ള മകനെ തന്നോട് ബഹുമാനം തോന്നിപ്പിക്കാൻ ഒരുപാട് കഷ്ട്ടപ്പെടുന്ന  അച്ഛൻ.എന്തിനും ഏതിനും മക്കളെ പ്രീതിപ്പെടുത്താൻ അച്ഛനെ ശാസിക്കുന്ന അമ്മ. മകന് ദേഷ്യം വരും എന്ന് എപ്പോഴും പേടിക്കുന്ന അമ്മ.അച്ഛനോടുള്ള മകൻ്റെ മാരകപുച്ഛം മാറാൻ അച്ഛൻ ആനകളുടെ കൂടെ കാട്ടിൽ പോയെന്നും കൊക്കയിൽ വീഴാൻ പോയി എന്നും പറയേണ്ടി വന്നു. ആ കഥയുടെ കാലാവധി തീരുമ്പോൾ മകൻ തൻ്റെ അച്ഛനെ മാറ്റുമോ ആവോ? ക്ലൈമാക്സ് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായി രുന്നു. അച്ഛൻ്റെ എക്സ്ട്രാ ഓർഡിനറി കഥ മകൻ സിനിമാനടനോട് പറയുന്നു.അവസാനം മകൻ അങ്ങനെ സിനിമയിൽ വളരെ ശക്തിയോടെ തന്നെ തിരിച്ച് വരുന്നു.

home3
home3

പക്ഷെ എന്നാൽ, മകൻ താൻ ചീത്ത പറഞ്ഞ നടനോടു, ക്ഷമ ചോദിച്ചു കത്ത് എഴുതുകയാണ്. അതിലും ഒരേ പല്ലവി, എൻ്റെ വീട്ടിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും ” എന്ന് ധ്വനി. എന്തായാലും ഈ സിനിമാ ക്ലൈമാക്സ് “കഥ പറയുമ്പോൾ” എന്ന ശ്രീനിവാസൻ സിനിമയെ ഓർമ്മിപ്പിച്ചു. ഒലിവർ ട്വിസ്റ്റ്, ബാർബർ ബാലനെയും. ആ സിനിമയിലും ബഹുമാനം ഇല്ലാത്ത രണ്ടു മക്കൾ, ഇതിലും അതേ പോലുള്ള മക്കൾ. ആ സിനിമയിൽ ഒടുവിൽ കഥ പറയാൻ മമ്മൂട്ടി വരുന്നു, ഇതിൽ മറ്റൊരു പ്രധാന നടി വരുന്നു.വളരെ കുറച്ചു തമാശയും ചില വികാരനിർഭരമായ രംഗങ്ങളും ഉണ്ട്. ഇന്ദ്രൻസ്, നസ്ലെൻ, മഞ്ജു പിള്ള എന്നിവർ ഏറ്റവും മികച്ച  പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.