പ്രണയം പങ്കിട്ട് ധ്യാനും ദുര്‍ഗയും!! അയ്യര്‍ ഇന്‍ അറേബ്യയിലെ ഹൃദ്യമായ ഗാനം പുറത്ത്

മുകേഷിനെയും ഉര്‍വശിയെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ ഹൃദ്യമായ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം…

മുകേഷിനെയും ഉര്‍വശിയെയും ധ്യാന്‍ ശ്രീനിവാസനെയും പ്രധാന കഥാപാത്രമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ ഹൃദ്യമായ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി രണ്ടിന് തിയ്യേറ്ററിലെത്താനിരിക്കുകയാണ്.

മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ ദുര്‍ഗ്ഗാ കൃഷ്ണയാണ് ധ്യാനിന്റെ ജോഡികളായി എത്തുന്നത്.

ചിത്രത്തിലെ ‘മഴവില്‍ പൂവായ്’ എന്നുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസും നിത്യ മാമേനും ചേര്‍ന്നാണ് ഹൃദ്യമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എം എ നിഷാദാണ് തിരക്കഥയും ഒരുക്കിയത്. വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രഭാ വര്‍മ്മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന നിര്‍വഹിക്കുന്നത്. ശബ്ദലേഖനം ജിജുമോന്‍ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കലാസംവിധാനം പ്രദീപ് എം വി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, സ്റ്റില്‍സ് നിദാദ്, ഡിസൈന്‍ യെല്ലോടൂത്ത്, പിആര്‍& മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.