എന്റെ സ്വാകാര്യ നിമിഷങ്ങൾ പങ്ക് വെക്കരുത്. അപേക്ഷയുമായി നടി ജാക്വലിൻ ഫെർണാണ്ടസ് !!

ഹിന്ദി സിനിമ മേഖലയിൽ ഏറെ അറിയപ്പെടുന്ന താരമാണ് ജാക്വലിൻ ഫെർണാണ്ടസ്. ഹിന്ദി സിനിമ മേഖലയിൽ സജീവമായ താരത്തിന്റെ ജന്മ ദേശം ശ്രീലങ്കയാണ്‌. മോഡലിംഗിലൂടെ ആണ് താരം വെള്ളിത്തിരയിൽ എത്തിപ്പെടുന്നത്. കൂടാതെ 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയിയും കൂടിയാണ് താരം. അലാവുദ്ദീൻ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.

സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മർഡർ 2 വിലൂടെയാണ് താരം ജനശ്രദ്ധ നേടുന്നത്. പിന്നീട് താരം ഒട്ടനവധി കഥാപാത്രങ്ങളാണ് ബോളിവുഡ് സിനിമ പ്രേമികൾക്കായി സമ്മാനിച്ചത്. കൂടാതെ നിരവധി അവാർഡ് പുരസ്കാരങ്ങളും താരം നേടിയിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്. 200 കോടി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി താരം അടുപ്പത്തിലായിരുന്നു. ഇയാളുമായുള്ള താരത്തിന്റെ സ്വകാര്യ നിമിഷങ്ങളും സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. താരം ഇപ്പോൾ അതിന്റെ പശ്ചാത്താപത്തിലാണ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം : ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും എനിക്ക് എന്നും വലിയ സ്നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതിൽ മാധ്യമങ്ങളിൽ നിന്നുള്ള എന്റെ സുഹൃത്തുക്കളും ഉൾപ്പെടുന്നു, അവരിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഞാൻ ഇപ്പോൾ ഒരു ദുർഘട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, പക്ഷേ എന്റെ സുഹൃത്തുക്കളും ആരാധകരും അത് മറികടക്കാൻ എന്നെ സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെയാണ് എന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എന്റെ മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങൾ ഇത് ചെയ്യില്ലല്ലോ, എന്നോടും ഇത് ചെയ്യില്ലെന്ന് ഉറപ്പാണ്. നീതിയും വിവേകവും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി എന്നാണ് താരം കുറിച്ചത്.