രാജാ സാറിന്റെ പാട്ടുകള്‍ ഇനി അങ്ങ് ബഹിരാകാശത്തും കേള്‍ക്കാം..!!

ഇളയരാജയുടെ പാട്ടുകള്‍ കേട്ട് അദ്ദേഹത്തിന്റെ ആരാധകരായി മാറാത്തവരായി ആരുമില്ല. തലമുറകള്‍ ഒരുപാട് കടന്ന് പോയാലും അദ്ദേഹത്തിന്റെ പാട്ടിനോട് ഉള്ള ഇഷ്ടം എന്നും അനശ്വരമായിരിക്കും. മെലഡി ഗാനങ്ങളും അടിപൊളി നമ്പറുകളുമായി ഇളയരാജയുടെ ഗാനങ്ങള്‍ എന്നും ആരാധകര്‍…

ഇളയരാജയുടെ പാട്ടുകള്‍ കേട്ട് അദ്ദേഹത്തിന്റെ ആരാധകരായി മാറാത്തവരായി ആരുമില്ല. തലമുറകള്‍ ഒരുപാട് കടന്ന് പോയാലും അദ്ദേഹത്തിന്റെ പാട്ടിനോട് ഉള്ള ഇഷ്ടം എന്നും അനശ്വരമായിരിക്കും. മെലഡി ഗാനങ്ങളും അടിപൊളി നമ്പറുകളുമായി ഇളയരാജയുടെ ഗാനങ്ങള്‍ എന്നും ആരാധകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഇളയരാജയുടെ പാട്ടുകള്‍ ഇനി ബഹിരാകാശത്ത് കേള്‍പ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാസയുടെ സഹായത്തോടെ ഉടന്‍ വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഇളയരാജയുടെ പാട്ടു കേള്‍പ്പിക്കുക. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാകും ഉപഗ്രഹം വിക്ഷേപിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. 2010 ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും 2018 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡായ പദ്മവിഭൂഷണും ഉള്‍പ്പെടെ ഒരു ബഹുമതികള്‍ കരസ്ഥമാക്കിയ ഇസൈജ്ഞാനിയാണ് അദ്ദേഹം.

ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും ലോകത്തെ അറിയിക്കുന്ന പുതിയ ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് അളവറ്റ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഉപഗ്രഹം നിര്‍മിച്ചത്. അതേസമയം ഗാനം ബഹിരാകാശത്ത് ഉപയോഗിക്കുന്നതില്‍ ഇളയരാജയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.