മോഹൻലാലിൻറെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ ഒന്ന് സൂക്ഷിക്കണം! നടനെ കുറിച്ച് ജഗദീഷ് 

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നടൻമാർ ആണ് ജഗദീഷും, മോഹൻലാലും, ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു, അതിൽ പ്രധാനപെട്ടതാണ് ‘മാന്ത്രികവും’, ‘ബട്ടർഫ്‌ളൈസും’,  ഇപ്പോൾ ഇരുവരും ഒന്നിച്ചഭിനയിച്ച ‘നേര്’  റിലീസ് ആകാൻ പോകുകയാണ്, അതിന്റെ ഭാഗമായി…

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നടൻമാർ ആണ് ജഗദീഷും, മോഹൻലാലും, ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു, അതിൽ പ്രധാനപെട്ടതാണ് ‘മാന്ത്രികവും’, ‘ബട്ടർഫ്‌ളൈസും’,  ഇപ്പോൾ ഇരുവരും ഒന്നിച്ചഭിനയിച്ച ‘നേര്’  റിലീസ് ആകാൻ പോകുകയാണ്, അതിന്റെ ഭാഗമായി ജഗദീഷ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, നമ്മൾ ലാലിൻറെ കൂടെ അഭിനയിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം ജഗദീഷ് പറയുന്നു

ഒരു ഷോട്ടിന് മുൻപേ ലാൽ തമാശ പറയും, ആക്ഷൻ പറഞ്ഞാലും നമ്മൾ ആ തമാശയിൽ തന്നെ ഇരിക്കും, എന്നാൽ ലാലോ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ ആ തമാശയിൽ നിന്നും മാറി ആ കഥപാത്രമായി മാറും, അത് നമ്മൾ സൂക്ഷിച്ചേ പറ്റൂ ജഗദീഷ് പറയുന്നു. അദ്ദേഹം തമാശ പറഞ്ഞിട്ട് ആക്ഷൻ പറയുമ്പോൾ ആ കഥപാത്രമായി മാറും എന്നാൽ നമ്മൾ ആ തമാശയിൽ ലയിച്ച് ഡയലോഗ് പോലും മറന്നിരിക്കും, സ്റ്റാർട്ട് ക്യമാറ പറഞ്ഞാൽ ലാൽ ഓക്കേ ആണ്, അവിടെ നമ്മൾ സൂക്ഷിക്കണം

അതുകൊണ്ടു നമ്മളും ലാലിനെ പോലെ ശ്രെദ്ധിക്കണം, അല്ലെങ്കിൽ ലാൽ പറഞ്ഞ തമാശയിൽ നമ്മൾ നമ്മളുടെ ഡയലോഗും മറക്കും, ഒപ്പം ആ ഷോട്ട് നന്നായി എടുക്കാനും കഴിയില്ല. നമ്മൾ തമാശ ആസ്വദിക്കുമ്പോൾ നമ്മളുടെ ഡയലോഗിൽ ശ്രെദ്ധ പുലർത്തിവേണം മോഹൻലാലിനൊപ്പം നില്ക്കാൻ , അതുപോലെ ഈ കാര്യങ്ങൾ അറിയണമെങ്കിൽ ലാലിൻറെ സുഹൃത്തുക്കൾ മാത്രമേ കഴിയൂ, അത് ജിത്തുവിന് അറിയാം, ലാൽ തമാശ പറഞ്ഞാലും ആ ക്യാരക്ടർ ലാലിൽ ഉണ്ടാവുമെന്ന് ജഗദീഷ് പറയുന്നു, ഇപ്പോൾ ജീത്തു സംവിധാനം ചെയ്യുന്ന നേര് തീയറ്ററുകളിൽ റിലീസ് അകാൻ പോകുകയാണ്