മക്കള്‍ എന്റെ സുഹൃത്തുക്കളാണ്…എന്തും പറയാം!!! ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് ഏറെ ആഗ്രഹമാണ്. താരപുത്രിമാരുടെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് സോഷ്യലിടത്ത് വൈറലാകാറുള്ളത്. മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ആരാധകരേറെയുണ്ട്. മക്കളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ദിലീപ് പൊതുഇടങ്ങളില്‍ അധികം…

മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് ഏറെ ആഗ്രഹമാണ്. താരപുത്രിമാരുടെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് സോഷ്യലിടത്ത് വൈറലാകാറുള്ളത്. മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ആരാധകരേറെയുണ്ട്. മക്കളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ദിലീപ് പൊതുഇടങ്ങളില്‍ അധികം സംസാരിക്കാറില്ല.

ഇപ്പോഴിതാ മക്കളെ കുറിച്ചുള്ള താരത്തിന്റൈ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തപ്പോഴാണ് താരം കുടുംബത്തെ കുറിച്ച് മനസ്സു തുറന്നത്. അച്ഛനെക്കുറിച്ചും തന്റെ മക്കളെ കുറിച്ചുമാണ് താരം വിദ്യാര്‍ഥികളോട് സംസാരിച്ചത്.

താന്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്‍ തന്നോട് ഒട്ടും സൗഹൃദമായി പെരുമാറിയിട്ടില്ല. അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടുപിരിഞ്ഞെന്നും ദിലീപ് പറയുന്നു. ചെറുപ്പത്തില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, അച്ഛന് കുറിച്ചു കൂടി സ്വതന്ത്രമായി ഇടപഴകിക്കൂടെ എന്ന്. അന്ന് ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അപൂര്‍വമായി മാത്രമാണ് അച്ഛന്‍ ചിരിക്കുന്നത് കണ്ടിട്ടുള്ളത്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷമാണ് അച്ഛനെ സുഹൃത്താക്കിയത്. പക്ഷേ അങ്ങനെ അടുത്തപ്പോഴേക്കും അച്ഛന്‍ പോയി.

പക്ഷേ ഇന്ന്, ഞാന്‍ എന്റെ മക്കളെ വളര്‍ത്തുന്നത് സുഹൃത്തുക്കളായിട്ടാണ്. കുട്ടികള്‍ക്ക് എന്നോട് എന്തും വന്നു പറയാം. എന്തു പ്രശ്‌നങ്ങള്‍ വന്നാലും എന്റെ സിനിമകള്‍ വരുമ്പോള്‍ മക്കളെ കാണിക്കുമെന്നും ദിലീപ് പറയുന്നു. എംബിബിഎസ് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍ മീനാക്ഷി, ഇളയമകള്‍ മഹാലക്ഷ്മി കെജി വിദ്യാര്‍ഥിയുമാണ്.

ബാന്ദ്രയാണ് ദിലീപിന്റേതായി അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം. തമന്ന് ആദ്യമായി മലയാളത്തിലെക്കെത്തിയ ചിത്രവുമായിരുന്നു. തിയ്യേറ്ററില്‍ സമ്മിശ്രപ്രതികരണമാണ് ചിത്രം നേടിയത്.