ആർക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെല്ലാൻ കഴിയും

കഴിഞ്ഞ ദിവസമാണ് ഉമ്മൻ  ചാണ്ടിയുടെ വിയോഗവാർത്ത കേരളക്കര കേട്ടത്. ബാന്ഗ്ലൂരിൽ വെച്ചായിരുന്നു നേതാവിന്റെ അന്ത്യം. ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ കേരളമോന്നാകെ കണ്ണീരിൽ ആഴ്ന്നു എന്നതാണ് സത്യം. നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തികളെ…

കഴിഞ്ഞ ദിവസമാണ് ഉമ്മൻ  ചാണ്ടിയുടെ വിയോഗവാർത്ത കേരളക്കര കേട്ടത്. ബാന്ഗ്ലൂരിൽ വെച്ചായിരുന്നു നേതാവിന്റെ അന്ത്യം. ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ കേരളമോന്നാകെ കണ്ണീരിൽ ആഴ്ന്നു എന്നതാണ് സത്യം. നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തികളെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നിരവധി പേരാണ് സിനിമാ മേഖലയിൽ നിന്നും അല്ലാതെയും ഉമ്മൻ ചാണ്ടിയെ വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ പതിനായിരങ്ങൾ ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ അദ്ദേഹം മുഖ്യമന്തി ആയിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും വന്നിരുന്നു.

oommen chandy
oommen chandy

എന്നാൽ ഉമ്മൻ ചാണ്ടിയെ അടുത്തറിയാവുന്ന ആരും തന്നെ ഇത്തരം ആരോപണങ്ങളിൽ വിശ്വശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയെ കുറിച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങെന, കേരളം കണ്ടതിൽ വെച്ച് ഏറ്റവും ജനകീയ നേതാവിനെ ആണ് ഇപ്പോൾ നഷ്ട്ടപ്പെട്ടിരിക്കുന്നത്. മികച്ച രാഷ്ട്രീയ നേതാക്കളെ എടുത്താൽ അതിൽ ആദ്യ നിരയിൽ തന്നെ ഉമ്മൻ ചാണ്ടി എന്ന നേതാവിന് സ്ഥാനം ഉണ്ടായിരുന്നു. ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി ആരോടും ദേക്ഷ്യപ്പെടുന്നതും മുഷിഞ്ഞു സംസാരിക്കുന്നതും ഞാൻ കണ്ടിട്ടില്ല. ഏതു പ്രതിസന്ധി തനിക്കെതിരെ വന്നപ്പോഴും അതിനെയെല്ലാം വളരെ പക്വതയോടെ ചിരിച്ച് കൊണ്ടാണ് ഉമ്മൻ ചാണ്ടി നേരിട്ടിട്ടുള്ളത്.

ഒരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ വളരെ അടുത്ത ബന്ധമാണ് എനിക്ക് ഉമ്മൻ ചാണ്ടിയോട് ഉണ്ടായിരുന്നത്. ഏതു സമയത്ത് വേണമെങ്കിലും എനിക്ക് അദ്ധേഹത്തിന്റെ വീട്ടിൽ കയറി ചെല്ലാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. എനിക്ക് എന്നല്ല ഏതൊരു സാധാരണക്കാരനും അദ്ദേഹത്തിനെ കാണാൻ എപ്പോൾ വേണമെങ്കിലും ചെല്ലാമായിരുന്നു. എന്റെ ഭാര്യ രമയുടെ മരണ വാർത്ത അറിഞ്ഞു ആദ്യം ഓടി വന്നവരിൽ ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയുമായും തനിക്ക് വളരെ അടുത്ത സൗഹൃദം ആണുള്ളത് എന്നും ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്തവർ ആണെന്നുമാണ് ജഗദീഷ് പറയുന്നത്.