ഉർവശി വളരെ താഴേക്ക് പോയി എന്നാണ് അന്നാളുകൾ പരിഹസിച്ചത്! എന്നാൽ അവർ എനിക്ക് തന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല, ജഗദീഷ് 

മുന്താണി മുടിച്ചി എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് നടൻ ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്റെയും, ശ്രീനിവാസന്റെയും നായിക…

മുന്താണി മുടിച്ചി എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് നടൻ ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, എന്റെയും, ശ്രീനിവാസന്റെയും നായിക ആയി അവർ അഭിനയിച്ചപ്പോൾ ഒരുപാടു പരിഹാസങ്ങൾ അവർക്ക് കേൾക്കേണ്ടി വന്നിട്ടിട്ടുണ്ട്, എന്നെ സംബന്ധിച്ചു എനിക്ക് ഒരുപാട് അടുപ്പമുള്ള നടിയാണ് ഉർവശി ജഗദീഷ് പറയുന്നു

അയ്യോ ഇപ്പോൾ ഉർവശി താഴേക്കു പോയി എന്നായിരുന്നു ആളുകളുടെ പരിഹാസം, കാരണം എന്റെയും, ശ്രീനിവാസന്റെയും നായിക ആയി അഭിനയിച്ചതുകൊണ്ടു, എന്നാൽ അവർ നല്ല കോൺഫിഡൻസ് ഉള്ള നായിക ആണ്, ഞാൻ ഒരു കോമഡി കഥപാത്രമാണന്നുള്ള ധാരണ എന്റെ മനസിൽ നിന്നും മാറ്റി തന്ന നടിയാണ് ഉർവശി, നിങ്ങൾ ഒരു കോമഡിയൻ അല്ല യു കാൻ ബി എ ഹീറോ, യു ആർ ഹീറോ എന്ന ആത്മവിശ്വാസം ആയിരുന്നു ഉർവശി എനിക്ക് നൽകിയത്

എനിക്ക് അങ്ങനൊരു ആത്മവിശ്വാസം തന്നത് ഉർവശി ആയിരുന്നു, അവർ തന്ന ആത്മവിശ്വാസം എനിക്ക പറഞ്ഞറിയിക്കാൻ കഴിയില്ല, അവരുടെ വാക്കുകൾ എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളു ജഗദീഷ് പറയുന്നു, വളരെ സീനിയർ ആയിട്ടുള്ള നായിക ആണ് ഉർവശി, മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി  എത്തിയ ആളാണ്ഉർവശി, ആ ഒരു നടി എന്റെയും ശ്രീനിവാസന്റെയും നായിക ആകുന്നത് ആളുകൾക്ക് മോശമായാണ് തോന്നിയത്, എന്നാൽ അവർ അതൊന്നും കാര്യമാക്കിയിരുന്നില്ല ജഗദീഷ് പറയുന്നു