സർപ്രൈസുമായി മമ്മൂട്ടി കമ്പനി; ടർബോയിൽ രാജ് ബി ഷെട്ടിയും

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇത്. ചിത്രത്തില്‍ കന്നഡയിലെ സൂപ്പർ താരം രാജ് ബി. ഷെട്ടിയും ഉണ്ടെന്നാണ് ഏറ്റവും പുതിയ…

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇത്.
ചിത്രത്തില്‍ കന്നഡയിലെ സൂപ്പർ താരം രാജ് ബി. ഷെട്ടിയും ഉണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. പ്രമേയ. രാജ് ബി ഷെട്ടിയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ.  ത്തിലും മേക്കിങ്ങിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത നായകനാണ് രാജ് ബി. ഷെട്ടി. ഗരുഡ ഗമന ഋഷഭ വാഹന’ കാന്താര’, ‘777 ചാർലി’ എന്നീ  ചിത്രങ്ങളിലൂടെ  മലയാളികൾക്കിടയിൽ സുപരിചിതനായ നടനും ഫിലിം മേക്കറുമായ രാജ് ബി ഷെട്ടി. ടോബി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളെ അമ്പരപ്പിച്ച രാജ് ബി ഷെട്ടി മമ്മൂട്ടിക്ക് ഒപ്പം എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. ‘രുധിരം’  എന്ന അപര്‍ണ ബാലമുരളി ചിത്രത്തിലും രാജ് ബി ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.   തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടര്‍ബോയില്‍ രാജ് ബി. ഷെട്ടിയും ഉണ്ടെന്ന കാര്യം അബദ്ധത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജയിലറും ലിയോയും പോലെയുള്ള ഒരു പാന്‍ ഇന്ത്യന്‍ സിനിമയാവും ഇതെന്നും പ്രശാന്ത് ഈ  അഭിമുഖത്തില്‍ പറയുന്നുണ്ട്.എന്നാല്‍ അതുവരെ  രാജ് ബി. ഷെട്ടി സിനിമയുടെ ഭാഗമാകുമെന്ന് ടര്‍ബോയുടെ അണിയറ പ്രവര്‍ത്തകര്‍  ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലയിരുന്നു .

‘ടര്‍ബോയുടെ കഥ നടക്കുന്നത് ചെന്നൈയില്‍ ആണ്. ഇത് വലിയ ഒരു സിനിമയാണ്. ഇന്ന് നമ്മള്‍ കാണുന്ന ജയിലറും ലിയോയും പോലെയുള്ള പാന്‍ ഇന്ത്യന്‍ സിനിമ പോലെയാണ് ടര്‍ബോ.
‘ടര്‍ബോയുടെ കഥ നടക്കുന്നത് ചെന്നൈയില്‍ ആണ്. ഇത് വലിയ ഒരു സിനിമയാണ്. ഇന്ന് നമ്മള്‍ കാണുന്ന ജയിലറും ലിയോയും പോലെയുള്ള പാന്‍ ഇന്ത്യന്‍ സിനിമ പോലെയാണ് ടര്‍ബോ.രാജ് ബി. ഷെട്ടി, സുനില്‍ ഇവരെല്ലാം വരുമ്പോള്‍ വലിയ കൊമേഷ്യല്‍ സിനിമകളുടെ അതേ അച്ചില്‍ വാര്‍ക്കപെടുന്ന ഒരു മലയാള സിനിമയാകും ടര്‍ബോ,’ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.
പ്രശാന്തും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മധുര രാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ചിത്രമൊരു ആക്ഷന്‍ കോമഡിയാണെന്ന് അടുത്തിടെ നടന്ന അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ വ്യക്തമാക്കിയിരുന്നു. കാതൽ ദി കോർ എന്ന  സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ ടര്‍ബോയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയും  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമെന്നാണ് മമ്മൂട്ടിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ‘ടര്‍ബോ ഒരു ഇടിയോടിടി സിനിമയായിരിക്കുമോ?’


എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ഏതാ വേണ്ടത്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. ‘ഇടിയോടിടി’ സിനിമ വേണമെന്ന് മാധ്യമപ്രവര്‍ത്തകനും പറഞ്ഞു. ‘ആ അത് തന്നെ തരാം’ എന്ന് മമ്മൂട്ടിയും മറുപടി കൊടുത്തു. പക്കാ ആക്ഷന്‍ ചിത്രമായിരിക്കും ‘ടര്‍ബോ’ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ടര്‍ബോ. 2024 ല്‍ ചിത്രം റിലീസ് ചെയ്യും. നൂറ് ദിവസത്തെ ചിത്രീകരണമാണ് ടര്‍ബോയ്ക്ക് ഉള്ളത്.  വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.