എന്റെ ഭാര്യ കാരണം ആണ് എന്റെ രണ്ടു മക്കളും സിനിമയിൽ അഭിനയിക്കാതെ പോയത്!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജഗദീഷ്. നായകനായും, ഹാസ്യനടനായും, വില്ലനായും സഹനടനായും എല്ലാം തിളങ്ങിയ താരം വളരെ പെട്ടന്നാണ് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്…

jagadish about family

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജഗദീഷ്. നായകനായും, ഹാസ്യനടനായും, വില്ലനായും സഹനടനായും എല്ലാം തിളങ്ങിയ താരം വളരെ പെട്ടന്നാണ് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ജഗദീഷിന്റെ തമാശകൾ പ്രേക്ഷകർ ആസ്വദിച്ച് തുടങ്ങിയതോടെ ഹാസ്യനടനായി താരം സിനിമയിൽ കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇന്നും സിനിമയിൽ സജീവമായി തുടരുന്ന താരം അവതാരകനായും വിധികർത്താവായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. ഹാസ്യനടനായി പ്രേക്ഷകരെ നിലവാരമുള്ള തമാശ പറഞ്ഞു ചിരിപ്പിച്ച ജഗദീഷ് ജീവിതത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാൾ കൂടിയാണ്. കേരള യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്‌സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം കാനറാ ബാങ്കിൽ താരത്തിന് ജോലി ലഭിച്ചു. എന്നാൽ ആ ജോലി വേണ്ടെന്ന് വെച്ചാണ് അദ്ദേഹം എം ജി കോളേജിൽ ലക്ച്ചറർ ആയി ജോലി ആരംഭിച്ചത്. തുടർന്നാണ് താരം സിനിമയിൽ സജീവമായത്.

വളരെ വിദ്യാഭ്യാസമുള്ള ആൾ തന്നെയാണ് ജഗദീഷിന്റെ ജീവിതപങ്കാളിയായി എത്തിയതും. ജഗദീഷിന്റെ ഭാര്യ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറാണ്.  രണ്ടും പെണ്മക്കൾ ആണ് ജഗദീഷിനും രമയ്ക്കും ഉള്ളത്. എന്നാൽ രണ്ടു പേരും അച്ഛന്റെ പാത പിന്തുടരാതെ അമ്മയുടെ പാതയായ മെഡിക്കൽ വിഭാഗത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോൾ തന്റെ രണ്ടു മക്കളും തന്റെ സിനിമയിൽ വരാതെ പോയതിന്റെ കാരണം തന്റെ ഭാര്യ ആണെന്ന് പറയുകയാണ് ജഗദീഷ്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ,

എന്റെ ഭാര്യ ഒരു ഡോക്ടർ ആണ്. അത് കൊണ്ട് തന്നെ എന്റെ രണ്ടു മക്കളും അവരുടെ അമ്മയുടെ വഴിയേ ആണ് പോയത്. ഒരാൾ പോലും സിനിമയിൽ വരണമെന്ന് താൽപ്പര്യം കാണിച്ചില്ല. അതിൽ എനിക്ക് സന്തോഷമേ ഉള്ളു. കാരണം അഭിനയം എനിക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ എനിക്ക് അറിയാത്ത മേഖലയാണ് അവർ തിരഞ്ഞെടുത്തത്. എനിക്ക് കഴിയാത്ത കാര്യങ്ങൾ എന്റെ മക്കൾ ചെയ്യുന്നതിൽ ഒരു അച്ഛനെന്നെ നിലയിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളെന്നും ജഗദീഷ് പറഞ്ഞു.