‘ആ തള്ളയ്ക്ക് ഇഷ്ടമില്ലാതെ വായില്‍കുത്തിക്കേറ്റുന്നു’!!! അച്ഛന് ചോറു കൊടുത്തതിനും വിമര്‍ശനം!! ഏറെ വിഷമിപ്പിച്ചെന്ന് പാര്‍വതി

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. ഒട്ടനവധി കഥാപാത്രങ്ങളുണ്ട് അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്. ഇന്നും മലയാളി ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളതെല്ലാം. 2012 ല്‍ തേഞ്ഞപ്പലത്തുണ്ടായ വാഹനാപകടം താരത്തിന്റെ ജീവിതം…

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. ഒട്ടനവധി കഥാപാത്രങ്ങളുണ്ട് അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്. ഇന്നും മലയാളി ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളതെല്ലാം.

2012 ല്‍ തേഞ്ഞപ്പലത്തുണ്ടായ വാഹനാപകടം താരത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. അതീവ ഗുരുതരാവസ്ഥയെ അതിജീവിച്ച് പതുക്കെ ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സാന്നിധ്യം അറിയിച്ചു. സിബിഐ 5 ലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ ജഗതിയെ കുറിച്ച് മകള്‍ പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്. ജഗതിയെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് മകള്‍ പാര്‍വതി പ്രതികരിക്കുന്നത്.

‘പപ്പയുടെ കൂടെയുള്ള ഫോട്ടോയിട്ടാലും നെഗറ്റീവ് പറയുന്നവരുണ്ട്. കമന്റിനും ലൈക്കിനും വേണ്ടി ചെയ്യുന്നതാണെന്നാണ് അവരുടെ പക്ഷം. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. എന്റെ പപ്പ കലാകാരനാണ്.

പൊതുജനത്തിന് പപ്പയുടെ കാര്യങ്ങളറിയാന്‍ താല്‍പ്പര്യമുണ്ട്. പപ്പയെ ഇത്രയധികം വളര്‍ത്തിയത് ആ ജനങ്ങളാണ്. പപ്പയുടെ അക്കൗണ്ട് ഞാനാണ് ഹാന്‍ഡില്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും പപ്പയെ ഇപ്പോഴും ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് പപ്പയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളതെന്നും പാര്‍വതി പറയുന്നു. എന്റെ അക്കൗണ്ടിലും ഒഫീഷ്യല്‍ അക്കൗണ്ടിലും പപ്പയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത് കേള്‍ക്കാനായി ഇരിക്കുന്നവര്‍ ധാരാളമുണ്ട്. നെഗറ്റീവ് പറയുന്നതൊന്നും തന്നെ ബാധിക്കില്ലെന്നും പാര്‍വ്വതി പറഞ്ഞു.

എന്നാല്‍ അമ്മയ്ക്ക് അതൊന്നും സഹിക്കാന്‍ പറ്റില്ല. ഒരിക്കല്‍ ഓണത്തിന് പപ്പയ്ക്ക് അമ്മ ചോറുരുള വാരി കൊടുക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. അതിന് താഴെയും നെഗറ്റീവ് പറഞ്ഞു.

‘ആ തള്ളയ്ക്ക് ഇഷ്ടമില്ലാതെ വായില്‍കുത്തിക്കേറ്റുന്നു’ എന്നായിരുന്നു, ആ കമന്റ്.
അവര്‍ക്കെന്ത് അവകാശമുണ്ട് ഇങ്ങനെയൊക്കെ പറയാന്‍, എന്റെ അമ്മ ആദ്യമായിട്ടല്ല അച്ഛന് വാരി കൊടുക്കുന്നത്. അദ്ദേഹം ആരോഗ്യവാനായി ഇരുന്നപ്പോഴും അമ്മ അച്ഛന് വാരിക്കൊടുക്കുമായിരുന്നു. അച്ഛന്‍ തിരിച്ച് അമ്മയെയും ഊട്ടിയിരുന്നു.

വീട്ടില്‍ മീന്‍ കറി വയ്ക്കുമ്പോള്‍ ചട്ടിയില്‍ ചോറിട്ട് അമ്മ ഞങ്ങള്‍ക്കെല്ലാം വാരി തരുമായിരുന്നു. മിക്കവരും നല്ല കമന്റുകളായിരിക്കും ചെയ്യുന്നത്. പക്ഷേ ചിലരുണ്ട് ഇത്തരം ചൊറിയുന്ന കമന്റിട്ട് സുഖിക്കുന്നവര്‍. ഇങ്ങനെയുള്ള നെഗറ്റീവ് കമന്റുകള്‍ കണ്ട് അമ്മ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. അമ്മയും ഞങ്ങളുമൊക്കെ അച്ഛനെ കൊച്ചു കുട്ടിയെ പോലെയാണ് നോക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു.