അതേ അവൻ ഒരു സൂപ്പർഹീറോ തന്നെ! ഉണ്ണി മുകുന്ദൻ നായകനായ ‘ജയ് ഗണേഷി’ന്റെ ടീസർ 

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകന്ദൻ നായകനായി എത്തുന്ന മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ജയ് ഗണേഷ്’, ഇപ്പോൾ ചിത്രത്തിന്റെ ടീസർ  പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, രഞ്ജിത്ത് ശങ്കർ തിരകഥ എഴുതി സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായിക ആയി എത്തുന്നത്, ചിത്രം ഏപ്രിൽ 11  നെ തീയറ്ററുകളിൽ എത്തുകയാണ്, ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും, രഞ്ജിത്ത് ശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

വർഷങ്ങൾക്കു ശേഷം ജോമോൾ ഒരു ക്രിമിനൽ ലോയറിന്റെ വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ജയ് ഗണേഷ്, ഇവരെ കൂടാതെ അശോകൻ, ഹരീഷ് പേരടി, ശ്രീകാന്ത് വിജയൻ, രവീന്ദ്ര വിജയ്, ബെൻസി മാത്യൂസ്, നന്ദു തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ കണ്ട ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ജയ് ഗണേഷ്, ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, സംഗീത് പ്രതാപ് ചിത്ര സംയോജനം, ശങ്കർ ശർമ്മ സംഗീതം നിർവഹിക്കുന്നു,