ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുത്; ഖുഷിയ്ക്ക് ഉപദേശവുമായി ജാൻവി

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെയും ബോണി കപുറിന്റെയും മകളാണ് നടിയും മോഡലുമായി ജാൻവി കപൂർ. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജാൻവിയുടെ സഹോദരി ഖുഷി കപൂർ. അതിനാൽ സഹോദരി ഖുഷി കപൂറിന് ഉപദേശം…

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെയും ബോണി കപുറിന്റെയും മകളാണ് നടിയും മോഡലുമായി ജാൻവി കപൂർ. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജാൻവിയുടെ സഹോദരി ഖുഷി കപൂർ. അതിനാൽ സഹോദരി ഖുഷി കപൂറിന് ഉപദേശം നൽകുകയാണ് ജാൻവി. ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുതെന്നും സ്വന്തം മൂല്യം അറിയാൻ എന്നിങ്ങനെ രണ്ട് ഉപദേശങ്ങളാണ് താരം നൽകിയിരിക്കുന്നത്.

ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുത്. നമ്മൾ ആരാണെന്ന് എനിക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ഇത് പറയുന്നത്. പിന്നെ സ്വന്തം മൂല്യം അറിയുക. സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആളുകൾ എന്ത് പറഞ്ഞാലും അതിനെ ആ തരത്തിൽ മാത്രം കാണുക എന്നുമാണ് ജാൻവി പറഞ്ഞത്. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജാൻവി കപൂറിന്റെ ഈ ഉപദേശം


ഖുശി കപൂർ ആദ്യമായി അഭിനയിക്കുന്നത് സോയ അക്തറിന്റെ ദി ആർച്ചീസ് എന്ന ചിത്രത്തിലാണ്. ആർക്കീസ് കോമിക്സ് സീരീസിന്റെ ഇന്ത്യൻ അഡാപ്റ്റേഷനാണ് ദി ആർച്ചീസ്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയും ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ഇതിൽ അഭിനയിക്കുന്നുണ്ട്. അതേ സമയം മാത്തുക്കുട്ടി സേവ്യർ അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ഹെലൻ ഹിന്ദി റീമേക്കായ ‘മിലി’യാണ് ജാൻവി കപൂറിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ബോണി കപുറാണ് മിലി നിർമിക്കുന്നത്. എ ആർ റഹ്‌മാനാണ് മിലിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്