ട്വല്‍ത്ത് മാന്‍ ഇറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, സംവിധായകന്റെ വീഡിയോ വൈറലാകുന്നു..!

ദൃശ്യം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ആരാധകരിലേക്ക് എത്തുകയാണ്. ട്വല്‍ത്ത് മാന്‍ എന്ന ഇരുവരും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി…

ദൃശ്യം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ആരാധകരിലേക്ക് എത്തുകയാണ്. ട്വല്‍ത്ത് മാന്‍ എന്ന ഇരുവരും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംവിധായകന്‍ ജീത്തു ജോസഫ് ഈ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദൃശ്യം പോലൊരു സിനിമ അല്ല ട്വല്‍ത്ത് മാന്‍ എന്നാണ് അദ്ദേഹം പറയുന്നത്. ആ സിനിമ വെച്ച് ട്വല്‍ത്ത് മാനെ നോക്കി കാണരുത്. ആദ്യത്തെ കാര്യം സിനിമയുടെ തിരക്കഥ തന്റേത് അല്ല എന്നത് തന്നെയാണെന്ന് ജീത്തു ജോസഫ് പറയുന്നു.

തന്റെ സുഹൃത്ത് കെ ആര്‍ കൃഷ്ണകുമാറിന്റെതാണ് കഥ എന്ന് ജീത്തു ജോസഫ് പറയുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ഈ സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കട്ട വെയ്റ്റിംഗിലായി ഇരിക്കുമ്പോഴാണ് ജീത്തുവിന്റെ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. 12 പേരാണ് ഈ സിനിമയിലെ നായകര്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു ഹീറോ ബേസ് സിനിമയല്ല 12ത്ത് മാന്‍ എന്നാണ് ജീത്തു ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 12 പേരുടെ കഥയാണ് ഈ സിനിമ പറയുക. ഒരൊറ്റ ലൊക്കേഷനിലാണ് സിനിമയുടെ തൊണ്ണൂറ് ശതമാനവും ഷൂട്ട് ചെയ്തിരിക്കുന്നത്. ‘ട്വല്‍ത്ത് മാന്‍’ ഒരു മിസ്റ്ററി മൂവിയാണ്.

ഞാന്‍ ഇതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല എന്നാണ് ജീത്തു പറയുന്നത്. മലയാള സിനിമയില്‍ ഇങ്ങനെയൊരു പാറ്റേണ്‍ അടുത്ത കാലത്ത് വന്നിട്ടില്ല എന്നതാണ് ഈ സിനിമയുടെ ഫ്രഷ്‌നെസ്സ് എന്നും സംവിധായകന്‍ അവകാശപ്പെടുന്നു. കൊവിഡ് കാലത്ത് ആണെങ്കിലും ഒരു ഹോളിഡേ മൂഡില്‍ എടുത്ത സിനിമയാണ് ഇത്. പകല്‍ കിടന്നുറങ്ങി, രാത്രിയായിരുന്നു ഷൂട്ട് ചെയ്യുക. കൊവിഡ് കാരണം റിസോര്‍ട്ടില്‍ ഒരിക്കല്‍ ഷൂട്ടിന് കയറിയാല്‍ ആര്‍ക്കും പുറത്തുപോകാന്‍ കഴിയില്ലായിരുന്നു.. എന്നും അദ്ദേഹം പറയുന്നു.

ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കാന്‍ ഓരോ പ്രേക്ഷകനേയും പ്രേരിപ്പിക്കുന്ന ഘടകം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ സിനിമ ഡിസ്‌നി
പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ നാളെയാണ് റിലീസാവുക.