‘മിലി’ ഷൂട്ടിങ്ങിനിടെ തനിക്ക് അസുഖം ബാധിച്ചിരുന്നുവെന്ന് ജാന്‍വി കപൂര്‍

ബോളിവുഡ് നടി ജാന്‍വി കപൂര്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘മിലി’യെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ജാന്‍വിയുടെ ഈ സിനിമയുടെ മലയാള ചിത്രം ഹെലന്റെ റീമേക്കാണ്. റെസ്റ്റോറന്റിലെ ഫ്രീസറില്‍ കുടുങ്ങി പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ. ചിത്രം…

ബോളിവുഡ് നടി ജാന്‍വി കപൂര്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘മിലി’യെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. ജാന്‍വിയുടെ ഈ സിനിമയുടെ മലയാള ചിത്രം ഹെലന്റെ റീമേക്കാണ്. റെസ്റ്റോറന്റിലെ ഫ്രീസറില്‍ കുടുങ്ങി പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ. ചിത്രം 2022 നവംബര്‍ 4 ന് റിലീസ് ചെയ്യും. ഈ ചിത്രത്തിനായി ജാന്‍വി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ സിനിമ ചെയ്യുന്നത് തന്റെ ശരീരത്തെ മാത്രമല്ല മാനസികാവസ്ഥയെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഫ്രീസറില്‍ കുടുങ്ങിയ ശേഷം മിലി (ജാന്‍വി കപൂര്‍) തന്റെ ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്നതായി കാണിക്കുന്നു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ജാന്‍വി ഭയപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനിടെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ടിരുന്നതായി താരം പറയുന്നു. ഏതോ തണുത്തുറഞ്ഞ സ്ഥലത്ത് തടവിലാക്കപ്പെട്ടതായി അവള്‍ സ്വപ്നത്തില്‍ കാണാറുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടില്‍ വന്ന് ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ പോലും ഫ്രീസറില്‍ കുടുങ്ങിയിരിക്കുന്നതായി കാണാറുണ്ടായിരുന്നുവെന്നും ജാന്‍വി പറഞ്ഞു.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് അസുഖം ബാധിച്ചതായി ജാന്‍വി കപൂര്‍ പറഞ്ഞു. ‘ഞാന്‍ രണ്ട് മൂന്ന് ദിവസത്തേക്ക് വേദനസംഹാരികള്‍ കഴിച്ചു. എനിക്ക് മാത്രമല്ല, സിനിമയുടെ സംവിധായകനും അസുഖമുണ്ടായിരുന്നു. ജാന്‍വി പറയുന്നതനുസരിച്ച്, ’15 മണിക്കൂര്‍ തുടര്‍ച്ചയായി ഫ്രീസറില്‍ പൂട്ടിയിട്ടു, ജീവന്‍ രക്ഷിക്കാന്‍ നിലവിളിക്കുന്നു. എലികള്‍ ചാവുന്നു, ആ അവസ്ഥ ഭയങ്കരമാണ്.

ഈ ചിത്രത്തിനായി തനിക്ക് ഏഴര കിലോ ഭാരം കൂട്ടേണ്ടി വന്നെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. 2019-ല്‍ പുറത്തിറങ്ങിയ ‘ഹെലന്‍’ എന്ന മലയാള സിനിമയുടെ റീമേക്കാണ് ‘മിലി’. മാത്തുക്കുട്ടി സേവ്യറാണ് ‘മിലി’ സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോയുമായി ചേര്‍ന്ന് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജാന്‍വി കപൂറിന് പുറമെ മനോജ് പഹ്വ, സണ്ണി കൗശല്‍, സഞ്ജയ് സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.