ഇഷാനിയുടെ ഹാലോവിന്‍ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍; പ്രശംസിച്ച് സഹോദരിമാര്‍

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും ഭാര്യ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. തന്റെ പുതിയ ചിത്രങ്ങള്‍ ഇഷാനി സോഷ്യല്‍ മീഡിയയില്‍…

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും ഭാര്യ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. തന്റെ പുതിയ ചിത്രങ്ങള്‍ ഇഷാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നാമത്തെ ആളാണ് ഇഷാനി.

ഇഷാനിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹാലോവിന്‍ ആഘോഷത്തിന്റെ ഭാഗമായി ഇഷാനി ചെയ്ത മേക്കോവര്‍ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ശരീരത്തില്‍ നിന്ന് ചോരയൊലിച്ചു നില്‍ക്കുന്ന ഡെഡ് നേഴ്സായാണ് ഇഷാനി എത്തിയിരിക്കുന്നത്. സഹോദരിമാരായ അഹാനയും, ദിയയും ഇഷാനിയെ പ്രശംസിച്ചു കൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘ഡെഡിക്കേഷന്‍ ലെവല്‍’ എന്നാണ് ഇരുവരും ചിത്രത്തിനു നല്‍കിയ കമന്റ്. അനവധി ആരാധകരും ഇഷാനിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ishaani ✨ (@ishaani_krishna)


താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.