ഗ്ലാമറസ് ലുക്കില്‍ ജസീല പര്‍വീണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കന്നഡ ടെലിവിഷന്‍ രംഗത്തുനിന്ന് എത്തി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് ജസീല പര്‍വീണ്‍. സൂര്യ ടിവിയിലെ തേനും വയമ്പും എന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ മലയാള അരങ്ങേറ്റം. അതിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്…

കന്നഡ ടെലിവിഷന്‍ രംഗത്തുനിന്ന് എത്തി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് ജസീല പര്‍വീണ്‍. സൂര്യ ടിവിയിലെ തേനും വയമ്പും എന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ മലയാള അരങ്ങേറ്റം. അതിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയായി ജസീല മാറി. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ എന്ന പരമ്പരല്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതോടെ കൂടുതല്‍ ശ്രദ്ധ നേടാന്‍ താരത്തിനായി. എങ്കിലും ജസീലയ്ക്ക് വലിയ സ്വീകാര്യതയും പ്രശസ്തിയും നേടിക്കൊടുത്തത് സ്റ്റാര്‍ മാജിക് ഷോ ആയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വര്‍ക്കൌട്ട് വീഡിയോകളും ഫോട്ടോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പൊതുവെ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന ജസീലയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ ഈ കിടിലന്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘പക്ഷിയുടെ ഭാവനയാണ്, ചിറകുകളല്ല, അതിന് എത്ര ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുന്നത്’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്.

അടുത്തകാലത്ത് ഒരു ടെലിവിഷന്‍ ഷോയിലെത്തിയ ജസീല, തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ഒരു പരസ്യത്തിന്റെ ഷൂട്ടിനെത്തിയപ്പോള്‍ തനിക്കുണ്ടായ ഒരു മോശം അനുഭവവും ജസീല തുറന്നു പറഞ്ഞിരുന്നു. താന്‍ സഹോദരനെ പോലെ കണ്ടിരുന്ന ആള്‍ മോശമായി പെരുമാറിയെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി. വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും ജസീല മനസ് തുറന്നിരുന്നു. പലപ്പോഴായി ഓരോ ആളെ കണ്ടെത്തുമെന്നും, എന്നാല്‍ കമ്മിറ്റഡ് ആകില്ലെന്നുമാണ ജസീല പറഞ്ഞത്.