വിജയ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത എത്തി..! ഇത് ഇരട്ടി സന്തോഷമാകും!!

ബീസ്റ്റിന് ശേഷം വരുന്ന അടുത്ത് വിജയ് പടത്തിനായി ആരാധര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബീസ്റ്റ് സിനിമ കടുത്ത നിരാശയാണ് സമ്മാനിച്ചത് എങ്കിലും അദ്ദേഹത്തിന്റെ അടുത്ത സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ…

ബീസ്റ്റിന് ശേഷം വരുന്ന അടുത്ത് വിജയ് പടത്തിനായി ആരാധര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബീസ്റ്റ് സിനിമ കടുത്ത നിരാശയാണ് സമ്മാനിച്ചത് എങ്കിലും അദ്ദേഹത്തിന്റെ അടുത്ത സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ സുപ്രധാന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ‘ദളപതി 66’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്.

ഈ സിനിമയ്ക്ക് വേണ്ടി നാളുകള്‍ എണ്ണി കാത്തിരിക്കുന്ന ആരാധകരിലേക്ക് വലിയൊരു സന്തോഷ വാര്‍ത്തായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ‘ദളപതി 66’ന്റെ ഫസ്റ്റ് ലുക്കിനെ കുറിച്ചുള്ള പുതിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. വിജയ് യുടെ ജന്മദിനത്തിന്റെ ഭാഗമായി ,സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ജൂണ്‍ 22നാണ് നടന്‍ വിജയ്‌യുടെ ജന്മദിനം.

ആ ദിനം ആഘോഷമാക്കാന്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. സിനിമ തന്നെ ഒരു ആഘോഷമായി മാറണം എന്ന ചിന്തയിലൂടെ തന്നെയാണ് വിജയ്‌യുടെ ജന്മദിനം കൂടി ആഘോഷമാക്കാന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോട് അനുബന്ധിച്ച് തന്നെ പുറത്ത് വിടാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ജൂണ്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 6.1ന് ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

വംശി പൈടിപ്പള്ളിയുടെ സംവിധാനത്തിലാണ് വിജയ് യുടെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നത്. രശ്മിക മന്ദാന നായികയായി എത്തുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ഇതേ തുടര്‍ന്ന് സിനിമയുടെ ലെ്ാക്കേഷന്‍ ഇപ്പോള്‍ മാറ്റിയതായാണ് വിവരം.