രണ്ട് മണിക്കൂറിൽ വിറ്റത് 41,000 ടിക്കറ്റുകൾ; ‘ജവാൻ’ അഡ്വാൻസ് ബുക്കിം​ഗ് തരം​ഗം

ലോകമൊട്ടാകെയുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഷാരുഖ് ഖാ​ന്റെ മാസ്സ് ചിത്രമാണ് ‘ജവാൻ’. സെപ്തംബർ 7 നാണ് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്. ഷാറൂഖ് ഖാന്റെ ജവാൻ റിലീസിന് മുമ്പ് തന്നെ റെക്കോർഡ് സൃഷ്ടിക്കുകയാണ്.ചിത്രത്തി​ന്റെ…

ലോകമൊട്ടാകെയുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഷാരുഖ് ഖാ​ന്റെ മാസ്സ് ചിത്രമാണ് ‘ജവാൻ’. സെപ്തംബർ 7 നാണ് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്നത്. ഷാറൂഖ് ഖാന്റെ ജവാൻ റിലീസിന് മുമ്പ് തന്നെ റെക്കോർഡ് സൃഷ്ടിക്കുകയാണ്.ചിത്രത്തി​ന്റെ പ്രീ ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഇതോടെ മിന്നൽ വേ​ഗത്തിലാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത്. ഇന്ത്യയിൽ അഡ്വാൻസ് ബുക്കിം​ഗ് ആരംഭിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ 41000 ടിക്കറ്റുകളാണ് വിറ്റുതീർന്നത്.ടിക്കറ്റിന് ഇതോടെ ഡിമാ​ന്റ് കൂടുകയും ചെയ്തു. അതുകൊണ്ടുതന്നെ ടിക്കറ്റിന് 2400 രൂപയാണ് ഈടാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1100 രൂപയാണ് ഇന്ത്യയ്ക്കു പുറത്ത് ‘ജവാൻ’ സിനിമാടിക്കറ്റിന് ഈടാക്കുന്നത്. ടിക്കറ്റിന് വില കൂടിയാലും വാങ്ങാനായി ആളുകൾ തയ്യാറാണ്. അത്രയേറെ പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.ഷാരൂഖ് ചിത്രം പഠാൻ പ്രദർശനത്തിനെത്തി എട്ട് മാസങ്ങൾ കഴിയുമ്പോഴാണ് മറ്റൊരു ഷാരൂഖ് ചിത്രം പ്രദർശനത്തിന് മുൻപ് തന്നെ വലിയ ജനശ്രദ്ധ നേടുന്നത്. 20,000 ടിക്കറ്റുകളാണ് ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് വിറ്റത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ദേശീയ തലത്തിൽ വിൽക്കപ്പെടുന്ന ചിത്രത്തി​ന്റെ ടിക്കറ്റുകളുടെ വിവരങ്ങളെല്ലാം തന്നെ ഫിലിം ട്രേഡ് അനലി​സ്റ്റുകൾ വിലയിരുത്തുന്നുണ്ട്. പുറത്ത് വരുന്ന ഏറ്റവും പുതിയ കണക്കുകൾ പിവിആറിൽ 57000, ഐഎൻഒഎക്സിൽ 30800, സിനിപോളിസിൽ 1400 എന്നിങ്ങനെയാണ്. ഫിലിം ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലനാണ് സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകത്താകെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബോളിവുഡ് സിനിമയായ ജവാൻ ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്നാണ് അദ്ദേഹം ത​ന്റെ ഒഫീഷ്യൽ പേജിൽ കുറിച്ചത്.കൂടാതെ സൽമാൻ ഖാന്റെ കിസി ക ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ ബുക്കിങ് റെക്കോർഡും ഷാറൂഖ് ഉടൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഈ വർഷം ഏപ്രിൽ 23 ന് റിലീസ് ചെയ്ത സൽമാൻ ചിത്രം 3.39 കോടിയാണ് പ്രീ ബുക്കിങ്ങിലൂടെ നേടിയത്.

ഷാറൂഖ് ഖാൻ ചിത്രമായ പത്താന്റെ അഡ്വാൻസ് ബുക്കിങ് 32 കോടിയാണ്.ജവാൻറെ കേരളത്തിലെയും തമിഴ്നാട്ടിലെയും  വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ്ആണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു പൂർണമായ ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നും ഈ വർഷത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണെന്നും ജവാനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ. ചിത്രം ആദ്യം ജൂൺ 2 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു എങ്കിലും നിർമ്മാതാക്കൾ പിന്നീട് റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും മറ്റ് അപ്‌ഡേറ്റുകളും സമൂഹ മാധ്യമങ്ങളിൽ തരംഗം തന്നെ സൃഷ്ടിച്ചു. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുക.