മികച്ച വിജയം..! ‘ജയ ജയ ജയ ജയഹേ’ ഇനി കേരളത്തിന് പുറത്തേക്കും!!

മൗത്ത് പബ്ലിസിറ്റിയിലൂടെ മലയാളത്തില്‍ വിജയക്കുതിപ്പ് തുടരുന്ന മറ്റൊരു ചിത്രം കൂടി.. അതാണ് ജയജയജയജയഹേ. ഇപ്പോഴിതാ കേരളത്തില്‍ തീര്‍ത്ത വമ്പന്‍ വിജയത്തിന് പിന്നാലെ ചിത്രം കേരളത്തിന് പുറത്തേക്കും റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.…

മൗത്ത് പബ്ലിസിറ്റിയിലൂടെ മലയാളത്തില്‍ വിജയക്കുതിപ്പ് തുടരുന്ന മറ്റൊരു ചിത്രം കൂടി.. അതാണ് ജയജയജയജയഹേ. ഇപ്പോഴിതാ കേരളത്തില്‍ തീര്‍ത്ത വമ്പന്‍ വിജയത്തിന് പിന്നാലെ ചിത്രം കേരളത്തിന് പുറത്തേക്കും റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും വരുന്നുണ്ട്. പ്രദര്‍ശന തീയതി ബേസില്‍ ജോസഫ് അടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് നവംബര്‍ 11 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. . ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ സിനിമ നേടിയത്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയാണ് ജയജയജയജയഹേ. ഈ സിനിമ ഞങ്ങളെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ബേസില്‍ ജോസഫ് തന്നെ നായകനായി എത്തിയ ജാനെമന്‍ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പ്രദര്‍ശനത്തിന് എത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ 150 തിയറ്ററുകളില്‍ നിന്ന് 180 ആയി പ്രദര്‍ശനത്തിന് വേണ്ടി തീയറ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലേക്കും അതിന് പുറമേ പല രാജ്യങ്ങളിലേക്കും ജയജയജയജയഹേ റിലീസിന് എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.