നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ മലയാളത്തിൽ ഇനി സിനിമ ചെയ്യൂ, ജയറാം

നിരവധി ആരാധകരുള്ള താരമാണ്ജ യറാം. വർഷങ്ങൾ കൊണ്ട് കുടുംബ പ്രേഷകരുടെ ജനപ്രീയ നായകനായി അറിയപ്പെടുന്ന ജയറാമിനു നിരവധി ആരാധകർ ആണ് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ്…

നിരവധി ആരാധകരുള്ള താരമാണ്ജ യറാം. വർഷങ്ങൾ കൊണ്ട് കുടുംബ പ്രേഷകരുടെ ജനപ്രീയ നായകനായി അറിയപ്പെടുന്ന ജയറാമിനു നിരവധി ആരാധകർ ആണ് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്.

മലയാള സിനിമയിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കുകയാണ് ജയറാം. എന്നാൽ കന്നഡ സൂപ്പർസ്റ്റാർ രാജ്‌കുമാറിന്റെ ചിത്രം ഗോസ്റ്റിലാണ് ജയറാം ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ജയറാമും  പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും രാജ് കുമാറും ഉൾപ്പെടെ ഉള്ളവർ കേരളത്തിൽ എത്തുന്നത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പ്രസ് മീറ്റിങ്ങിൽ ജയറാം മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം പറയുകയാണ്.

നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ ഇനി താൻ മലയാളത്തിൽ അഭിനയിക്കൂ എന്നാണ് ജയറാം പറയുന്നത്. മറ്റ് ഭാഷകളിലൊക്കെയായിട്ട് 365 ദിവസവും ജോലി ഉണ്ട്. തെലുങ്കിൽ ശങ്കർ-രാം ചരൺ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ മൂവിയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ഗോസറ്റ് മൂവി റിലീസ് ആകുന്നു. തുടക്കം മുതൽ കുടുംബ ചിത്രങ്ങിലൂടെയാണ് ഞാൻ വന്നത്. ഇപ്പോൾ മറ്റു ഭാഷകളിലും അത്തരം ചിത്രങ്ങൾ ലഭിക്കുന്നുണ്ട്. ത്രില്ലിംഗ് ആയിട്ടുള്ള സിനിമ മലയാളത്തിൽ നിന്ന് വന്നാൽ ചെയ്യാം. അതിനായി താൻ വെയിറ്റിങ്ങിൽ ആണെന്നുമാണ് ജയറാം പ്രസ് മീറ്റിങിനിടയിൽ പറഞ്ഞത്.