സിനിമയിൽ വന്നതിനു ശേഷം അല്ലു അർജുൻ വാരിയത് കോടികൾ

നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. തെലുങ്കിലെ ചോക്ലേറ്റ് ഹീറോയാണ് അല്ലു അർജുൻ എന്ന് തന്നെ…

നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത് എങ്കിലും ഇങ്ങു കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. തെലുങ്കിലെ ചോക്ലേറ്റ് ഹീറോയാണ് അല്ലു അർജുൻ എന്ന് തന്നെ പറയാം. എന്നാൽ ഒരു സമയത്ത് അല്ലു അര്ജുന്റെതായി ഇറങ്ങുന്ന പ്രണയ ചിത്രങ്ങൾ ഒക്കെ മൊഴി മാറ്റി മലയാളത്തിലേക്കും എത്തിയിരുന്നു. ഈ ചിത്രങ്ങൾക് ഒക്കെ മാലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അത്തരത്തിൽ ഹിറ്റ് ആയ ചിത്രങ്ങൾ ആണ് ആര്യ, ഹാപ്പി, കൃഷ്ണ, ബണ്ണി ഒക്കെയും. ഇവയ്‌ക്കെല്ലാം ഇന്നും ആരാധകർ ഏറെയാണ് എന്ന് തന്നെ പറയാം. ഈ ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റുകൾ ആയിരുന്നു.

ഒരു മൊഴിമാറ്റൽ ചിത്രത്തിൽ കൂടി ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു നടനും വേറെ ഇല്ല എന്ന് തന്നെ പറയാം. കുറച്ച് നാളുകൾ ഇടവേള എടുത്ത ശേഷം അല്ലു അർജുൻ ഇപ്പോൾ പുഷ്പ്പയിൽ കൂടി വീണ്ടും തന്റെ തിരിച്ച് വരവ് സിനിമയിൽ നടത്തിയിരിക്കുകയാണ്. മികച്ച നടനുള്ള അവാർഡും താരത്തിന് ലഭിച്ചു. രണ്ടാം വരവിൽ തന്റെ പ്രതിഫലവും അല്ലു അർജുൻ ഇരട്ടി ആക്കി. സിനിമയിൽ വന്നതിനു ശേഷം പണം വാരിയ നടൻ ആണ് അല്ലു അർജുൻ. കോടികൾ ആണ് ഇന്ന് അല്ലു അർജുന്റെ പ്രതിഫലം. ഏകദേശം 80 കോടിയോളം രൂപയാണ് അല്ലു അർജുൻ ഇപ്പോൾ ഓരോ ചിത്രങ്ങൾക്കും വാങ്ങുന്നത്. ഇത് കൂടാതെ കോടികളുടെ ആസ്തിയാണ് താരത്തിന് ഉള്ളത്.

2015 ൽ ആണ് കോടികൾ മുടക്കി അല്ലു അർജുൻ മുംബയിൽ ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. അടുത്തിടെ തന്റെ അച്ഛൻ നൽകിയ സ്ഥലത്ത് നാല്പത് കോടിയോളം രൂപ മുടക്കിയാണ് അല്ലു അർജുൻ ഒരു വീട് നിർമ്മിച്ചത്. ആന്ധ്രായിലും തെലങ്കാനയിലും ആയി നിരവധി പ്രോപ്പർട്ടികൾ ആണ് അല്ലു അര്ജുന് ഉള്ളത്. ഇത് കൂടാതെ ആഡംബര കാറുകളുടെ ഒരു വൻ ശേഖരം തന്നെ താരത്തിന് ഉണ്ട്. ഏഴു കോടി രൂപയുടെ  വാനിറ്റി വാനും 80 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റും അല്ലുവിനെ ഉണ്ട്. സിനിമ കൂടാതെ ഒരു പരസ്യത്തിൽ അഭിനയിക്കുന്നതിന് അല്ലു കൈപ്പറ്റുന്നത് 10 കോടി രൂപയാണ്. ഏകദേശം 480 കോടിയുടെ ആസ്തിയാണ് അല്ലു അര്ജുന് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.