ഇതൊന്നും എനിക്ക് പറ്റിയ പണിയല്ല എന്ന് വരെ ആളുകൾ പറഞ്ഞിട്ടുണ്ട്

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം…

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു. മലയാളികളുടെ പ്രിയ നായിക പാർവതിയെ വിവാഹം കഴിച്ചതോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ മക്കളായ  കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനെയും അമ്മയെയും പോലെ താനെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആണ്. മകൻ കാളിദാസ് ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചു കഴിഞ്ഞത്.

എന്നാൽ അന്യ ഭാഷ ചിത്രങ്ങളിൽ മികച്ച അവസരങ്ങൾ ലഭിക്കുന്ന ജയറാമിന് ഇപ്പോൾ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജയറാം തുറന്നു പറഞ്ഞിരിക്കുന്നത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് കഥകൾ ഒക്കെ കേൾക്കാറുണ്ട്. ഇതിൽ നല്ലത് എന്ന് തോന്നുന്ന സിനിമകൾ മാത്രമാണ് ചെയ്യാറുള്ളത്. കഥ കേൾക്കുമ്പോൾ ഇത് വിജയിക്കും എന്ന് തോന്നി ചെയ്തിട്ട് പടം ഇടങ്ങുമ്പോൾ എട്ടു നിലയിൽ പൊട്ടി പോയ സിനിമകളും ഉണ്ടായിട്ടുണ്ട്.

കഥ കേൾക്കുമ്പോൾ നല്ലത് എന്ന് കരുതി പല സിനിമകൾക്കും ഓക്കേ പറയും. സമയം ഇല്ലാത്തത് കൊണ്ട് തിരക്കഥ ഒന്നും വായിച്ചു നോക്കാറില്ലായിരുന്നു. ഇങ്ങനെ ചീത്ത ചില സിനിമകൾ ചെയ്തു തുടങ്ങി കഴിയുമ്പോൾ ആണ് കയ്യിൽ നിന്ന് പോയെന്നു മനസ്സിലാകുന്നത്. അപ്പോഴേക്കും നിർമ്മാതാവ് ആ സിനിമയ്ക്ക് വേണ്ടി കുറെ പണം മുടക്കി കാണും. ഇപ്പോൾ നിർത്തിക്കോ, അല്ലെങ്കിൽ തന്റെ ജീവിതവും പൈസയും പോകുമെന്ന് ആ സമയത്ത് നിർമ്മാതാവിനോ പറയാൻ തോന്നാറില്ല എന്നും പിന്നെ എങ്ങനെ എങ്കിലും ആ സിനിമ ചെയ്തു തീർക്കാറാണ് ചെയ്യാറുള്ളത് എന്നും പരാചയപ്പെടാൻ വേണ്ടി ഒരു സിനിമയും ചെയ്യാറില്ല എന്നും കഴിവിന്റെ പരമാവധി തന്നെ ഓരോ ചിത്രത്തിനും വേണ്ടി എഫേർട്ട് എടുക്കാറുണ്ട് എന്നും ജയറാം പറഞ്ഞു.