അയ്യപ്പന് മുന്നിൽ ദീപാരാധന തൊഴുത് താരദമ്പതികൾ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് ജയറാമും പാർവതിയും. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ ഒക്കെ ഹിറ്റ് ആയതോടെ മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ എന്നും…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് ജയറാമും പാർവതിയും. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ ഒക്കെ ഹിറ്റ് ആയതോടെ മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ എന്നും ഇവർ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ സിനിമയിലെ കാമുകി കാമുകന്മാർ ജീവിതത്തിലും കാമുകി കാമുകന്മാർ ആയി. എന്നാൽ ജയറാമുമായുള്ള പ്രണയം വലിയ എതിർപ്പായിരുന്നു പാർവതിയുടെ വീട്ടിൽ. ഇരുവരും ഒന്നിച്ച് കാണുന്ന സിറ്റുവേഷൻസുകൾ എല്ലാം പാര്വതിയുടെ വീട്ടുകാർ ഒഴിവാക്കാൻ തുടങ്ങി. സെറ്റിൽ എത്തിയാലും പാർവതിയുടെ അടുത്ത് നിന്ന് ‘അമ്മ മാറാതെ ആയി. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ ഒക്കെ അവസാനിപ്പിച്ച് കൊണ്ട് ഇരുവരും വിവാഹിതർ ആകുകയായിരുന്നു.

അന്ന് മുതൽ ഇന്ന് വരെ മലയാള സിനിമയിലെ മാതൃക താരദമ്പതിമാരിൽ ഒരാൾ ആണ് ജയറാമും പാർവതിയും. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ജയറാം ആണ് ഇത്തരത്തിൽ ചിത്രങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഇവ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജയറാം പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പാര്വതിക്കൊപ്പം ശബരിമല ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ആണ് ജയറാം പങ്കുവെച്ചിരിക്കുന്നത്.

സ്വാമി ശരണം എന്ന തലകെട്ടോടു കൂടിയാണ് ഇരുവരുടെയും ചിത്രങ്ങൾ ജയറാം പങ്കുവെച്ചിരിക്കുന്നത്. കറുപ്പണിഞ്ഞു മാലയും ഇട്ടു നാല്പത്തിയൊന്നു ദിവസം വൃതം എടുത്താണ് പാർവതി ശബരിമല ദർശനം നടത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഈ താരദമ്പതികൾ ഭഗവാനെ കാണാൻ എത്തിയത്. അടുത്ത ചില ബന്ധുക്കൾക്ക് ഒപ്പമാണ് ഇരുവരും ശബരിമല ദർശനം നടത്തിയത്. ദീപാരാധന കണ്ടതിന് ശേഷം പുഷ്‌പാഭിഷേകവും ഭഗവാനു നടത്തിയാണ് താരദമ്പതികൾ സന്നിധാനത്ത് നിന്ന് പടിയിറങ്ങിയത്. ജയറാമിനൊപ്പം പാർവതിയും അയ്യപ്പനെ കാണാൻ വന്നത് കൂടുതൽ ആരാധക ശ്രദ്ധ നേടുകയായിരുന്നു. അത് കൊണ്ട് തന്നെ ജയറാം പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തു.