മൂന്നാം വിവാഹ​ത്തിന് ഒരുങ്ങി ജയസുധ?, കാമുകനൊപ്പം പൊതുവേദികളിൽ

തെലുങ്ക് സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടിയാണ് ജയസുധ. മലയാളികൾ ജയസുധയെ ഓർമിക്കുന്നത് ഇഷ്ടം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലെ സം​ഗീത അധ്യാപികയായിട്ടായിരിക്കും. സിനിമയിൽ പ്രണയം പ്രായത്തെ തോൽപ്പിക്കുന്ന കഥാപാത്രമായി നടൻ നെടുമുടി വേണുവിന്റെ ജോഡിയായി…

തെലുങ്ക് സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടിയാണ് ജയസുധ. മലയാളികൾ ജയസുധയെ ഓർമിക്കുന്നത് ഇഷ്ടം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലെ സം​ഗീത അധ്യാപികയായിട്ടായിരിക്കും. സിനിമയിൽ പ്രണയം പ്രായത്തെ തോൽപ്പിക്കുന്ന കഥാപാത്രമായി നടൻ നെടുമുടി വേണുവിന്റെ ജോഡിയായി ജയസുധ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.വിജയ് ചിത്രം വാരിസിൽ മികച്ച വേഷം ചെയ്ത് ജയസുധ അടുത്തിടെയും ശ്രദ്ധനേടിയിരുന്നു. നാല് പതിറ്റാണ്ടോളമായി ജയസുധ സിനിമാ ലോകത്തുണ്ട്.എന്നാൽ സിനിമയെക്കാളുമുപരി ഇപ്പോൾ ഗോസിപ്പ് കോളങ്ങളിലെ വിഷയം ജയസുധ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു എന്നതാണ്. ആ ​റിപ്പോർട്ടിനെ ശരിവെക്കുന്ന തരത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെയായി എപ്പോഴും ജയസുധയ്ക്കൊപ്പം ഒരാൾ ഉണ്ടാകാറുണ്ട്.അദ്ദേഹം ഒരു എൻ.ആർ.ഐ ആണ്. ജയസുധയുടെ ബിയോപിക് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് എത്തിയതാണ്. താരത്തെ വ്യക്തിപരമായി അറിയുക എന്ന ലക്ഷ്യത്തോടെ അവർക്കൊപ്പം സഞ്ചരിക്കുന്നു. പലപ്പോഴും ഒപ്പം കാണും എന്നാണ് നടിയേയും അഞ്ജാതനെയും കുറിച്ചുള്ള ​ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ നടി അറിയിച്ചത്. അതേ വ്യക്തിക്കൊപ്പം വീണ്ടും ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് ജയസുധ. അക്കിനേനി നാഗേശ്വര റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങിലാണ് ജയസുധ അ‍ഞ്ജാതനൊപ്പം എത്തിയത്.അക്കിനേനി നാഗേശ്വര റാവുവിന്റെ ശതാബ്ദി ആഘോഷങ്ങൾ കഴിഞ്ഞ ​ദിവസമാണ് ആരംഭിച്ചത്. ജന്മശതാബ്ദി ആഘോഷിക്കാൻ അക്കിനേനി കുടുംബം ആഗ്രഹിച്ചതിനാൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പരിപാടികൾക്ക് തുടക്കമിട്ടു.

ടോളിവുഡിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. എസ് എസ് രാജമൗലി, രാം ചരൺ, മോഹൻ ബാബു, മഹേഷ് ബാബു, നാനി, സുരേഷ് ബാബു, ജയസുധ, ബ്രഹ്മാനന്ദം തുടങ്ങിയവരാണ് പങ്കെടുത്തത്. അന്നപൂർണ സ്റ്റുഡിയോയിൽ സ്ഥാപിച്ച എഎൻആർ പഞ്ചലോഹ പ്രതിമ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങിൽ അനാച്ഛാദനം ചെയ്തത്.പരിപാടിയിൽ പാപ്പരാസികൾ ഏറ്റവും കൂടുതൽ കവർ ചെയ്തത് ജയസുധയെയാണ്. പൊതുവേദികളിൽ അ‍ഞ്ജാതനൊപ്പം നടി സ്ഥിരമായി പ്രത്യക്ഷപ്പെട്ട് തുട​ങ്ങിയതോടെ മൂന്നാം വിവാഹ​ത്തിന് സാധ്യതയുണ്ടെന്നാണ് ആരാധകരും പറയുന്നത്. കാക്കർപുടി രാജേന്ദ്രപ്രസാദിനെയാണ് അറുപത്തിനാലുകാരി ജയസുധ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഇവർ വേർപിരിയുകയും പിന്നീട് ബോളിവുഡ് നിർമ്മാതാവ് നിതിൻ കപൂറിനെ നടി വിവാഹം കഴിക്കുകയും ചെയ്തു. 2017ൽ അദ്ദേഹം അന്തരിച്ചു. ഈ വിയോഗത്തിൽ ദുഖിതയായ ജയസുധ ഇപ്പോൾ കുറച്ച് സിനിമകൾ മാത്രമെ ചെയ്യുന്നുള്ളൂ. അപൂർവ്വമായിട്ടാണ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.അതേസമയം മൂന്നാം വിവാഹത്തിൽ സത്യമില്ല എന്നും പ്രചരിക്കുന്നത് വെറും ഗോസിപ് മാത്രമാണന്നും ജയസുധ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു. പിന്നീട് 2016ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവെച്ചു. അടുത്തിടെയാണ് താരം ബിജെപിയിൽ ചേർന്നത്.