വരാൻ പോകുന്നത് വമ്പൻ സിനിമ; സൂര്യയുടെ ആരാധകർ ആവേശത്തിൽ

തമിഴകത്തിന്റെ പ്രിയ നായകനാണ് സൂര്യ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്‍മതയുള്ള നടൻ. അതുകൊണ്ട് സൂര്യ നായകനാകുന്ന ഓരോ സിനിമകളുടെയും അപ്‍ഡേറ്റ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സൂര്യ നായകനായി ഒരു വമ്പൻ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളാണ്…

തമിഴകത്തിന്റെ പ്രിയ നായകനാണ് സൂര്യ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്‍മതയുള്ള നടൻ. അതുകൊണ്ട് സൂര്യ നായകനാകുന്ന ഓരോ സിനിമകളുടെയും അപ്‍ഡേറ്റ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. സൂര്യ നായകനായി ഒരു വമ്പൻ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എന്നായിരിക്കും വരിക എന്നാണ് ഇനി ആരാധകരുടെ ആകാംക്ഷ. രാം പൊത്തിനേനി നായകനാകുന്ന സ്‍കന്ദയെന്ന ചിത്രമാണ് ബോയപതി ശ്രീനുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.സൂര്യ നായകനായി തമിഴകം കാത്തിരിക്കുന്ന ചിത്രം കങ്കുവ ആണ്. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്.തന്റെ ‘കങ്കുവ’ പ്രതീക്ഷിച്ചതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് നടൻ സൂര്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായാണ് കങ്കുവ എത്തുന്നത്. ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍. ‘കങ്കുവാ’ എന്ന സിനിമയുടെ സെറ്റുകളിലെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യണം.

ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കണം. തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് കങ്കുവായുടെ നിര്‍മാതാക്കളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്  വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ സൗത്ത് ഭാഷയിലേക്കുള്ള ഓ ടി ടി റൈറ്റ്സ് ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് തന്റെ സിനിമാ ജീവിതം ഗംഭീരമാക്കുന്ന നാടാണ് സൂര്യ. ഇപ്പോഴിതാ മഹാഭാരതത്തിലെ കർണ്ണനായി സൂര്യ എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശിന്റെ ‘കർണ’ എന്ന ചിത്രത്തിലൂടെ തന്റെ ബോളുവുഡ് അരങ്ങേറ്റം ഗാംഭീരമാക്കാൻ പോവുകയാണ് തമിഴ് സൂപ്പർ താരം സൂര്യ.  രംഗ് ദേ ബസന്തി, ഡൽഹി 6, ഭാഗ് മിൽഖാ ഭാഗ് തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് രാകേഷ് ഓംപ്രകാശിന്റെ മുൻ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഈ ചിത്രത്തിനും പ്രതീക്ഷകൾ ഏറുകയാണ്.സൂര്യയും രാകേഷ് ഓംപ്രകാശുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈയടുത്ത് പ്രചാരം നേടിയതോട് കൂടിയാണ് പുതിയ ചിത്രത്തിന്റെ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നത്.ബിഗ് ബഡ്ജറ്റിൽ രണ്ടു ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2024 ൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധക ലോകം. ഇതുവരെ പേരിടാത്ത  സുധ കൊങ്കരയുമായുള്ള  ചിത്രം ഉൾപ്പെടെ  ഒരുപാട് പ്രൊജക്ടുകളാണ് സൂര്യയുടേതായി പുറത്ത് വരാനുള്ളത്.