മന്ത്രിമാര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കണമെന്നുണ്ടായിരുന്നു!! നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കുന്നെന്ന് ജയസൂര്യ

നെല്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി മന്ത്രിമാരെ വേദിയിലിരുത്തി വിമര്‍ശിച്ചതില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. തന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കുന്നെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ പങ്കെടുത്ത പരിപാടിയിലാണ് കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ…

നെല്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി മന്ത്രിമാരെ വേദിയിലിരുത്തി വിമര്‍ശിച്ചതില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. തന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കുന്നെന്ന് താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ പങ്കെടുത്ത പരിപാടിയിലാണ് കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെതിരെ ജയസൂര്യ വിമര്‍ശിച്ചത്.

ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി വേദിയില്‍ പറഞ്ഞു. അതിന്റെ കാരണങ്ങളാണ് താന്‍ വിശദീകരികരിച്ചത്. മന്ത്രിമാര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കണമെന്നുണ്ടായിരുന്നെന്നും ജയസൂര്യ പറഞ്ഞു. താരങ്ങളായ ഹരീഷ് പേരടിയും ജോയ് മാത്യുവും ജയസൂര്യയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസിലാക്കണം. തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറ് മാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോയില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാനായിട്ട്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
Jayasurya-(1)
സാറ് ഒരു കാര്യം മനസിലാക്കണം. തിരുവോണ ദിവസവും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണമെന്നായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.