‘രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ ആണ്, ഡോര്‍ തുറന്ന് ഒരുത്തന്‍ വന്ന് നില്‍ക്കുന്നു’! പൃഥ്വിരാജിനെ ആദ്യമായി കണ്ട നിമിഷം ഓര്‍മ്മിച്ച് ജയസൂര്യ

സിനിമാ പശ്ചാത്തലമില്ലാതെയും സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജയസൂര്യ. മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളാണ് ജയസൂര്യ സമ്മാനിച്ചിട്ടുള്ളത്. മിമിക്രി വേദിയിലൂടെ ആയിരുന്നു ജയസൂര്യയുടെ സിമിമയിലേക്കുള്ള തുടക്കം, പിന്നീട് അവതാരകനായും നായകനായും…

സിനിമാ പശ്ചാത്തലമില്ലാതെയും സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ജയസൂര്യ. മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളാണ് ജയസൂര്യ സമ്മാനിച്ചിട്ടുള്ളത്. മിമിക്രി വേദിയിലൂടെ ആയിരുന്നു ജയസൂര്യയുടെ സിമിമയിലേക്കുള്ള തുടക്കം, പിന്നീട് അവതാരകനായും നായകനായും ജയസൂര്യ എത്തി.

സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് ജയസൂര്യ. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് മൂവരും സിനിമയിലെ സമകാലീനരാണ്. ഏകദേശം ഒരേ സമയത്ത് തന്നെയാണ് ഈ മൂവരും സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക സൗഹൃദം മൂവരും തമ്മിലുണ്ട്.

ഇപ്പോഴിതാ പൃഥ്വിരാജിനെ ആദ്യമായി കണ്ട നിമിഷം പങ്കുവയ്ക്കുകയാണ് ടജയസൂര്യ.
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ ഷൂട്ടിങിനിടയിലാണ് പൃഥ്വിയെ ആദ്യമായി കാണുന്നതെന്ന് ജയസൂര്യ പറയുന്നു.

ഷൂട്ടിങിനിടയില്‍ ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഒരുദിവസം, ഇന്നെന്റെ ബ്രദര്‍ വരുമെന്ന് ഇന്ദ്രന്‍ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ്, ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്, അന്നാണ് രാജുവിനെ ആദ്യമായി കാണുന്നത്. പൃഥ്വിരാജുമായുള്ള ആദ്യ കൂടിക്കാഴ്ച ജയസൂര്യ പങ്കുവയ്ക്കുന്നു.

ഇവരൊക്കെ വലിയ കുടുംബത്തിലുള്ളവരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ പറയുന്നു. അന്ന് രാത്രി രാജുവിന് വേണ്ടി താന്‍ മിമിക്രി ചെയ്‌തെന്നും . ആ ദിവസം കുറെ നേരം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്നാണ് ജയസൂര്യ പറയുന്നത്.