15 പശുക്കളെ വാങ്ങിക്കാം മകളെ കെട്ടിച്ചു തരുമോ? ആ സമയം അയാൾ രണ്ടുപേര് വിവാഹം കഴിച്ചിട്ടുണ്ട്, ജയറാം

ജയറാം  ഒരു ഇടവേളക്ക്   ശേഷം  ‘എബ്രഹാം ഒസ്ലർ’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിചെത്തിയിരിക്കുകയാണ്,  തുടരെ വന്ന പരാജയ സിനിമകൾക്ക് ശേഷമാണ് കുറച്ച് കാലത്ത് മലയാള സിനിമയിൽ  നിന്നും മാറി നിൽക്കാൻ ജയറാം തീരുമാനിച്ചത്.…

ജയറാം  ഒരു ഇടവേളക്ക്   ശേഷം  ‘എബ്രഹാം ഒസ്ലർ’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിചെത്തിയിരിക്കുകയാണ്,  തുടരെ വന്ന പരാജയ സിനിമകൾക്ക് ശേഷമാണ് കുറച്ച് കാലത്ത് മലയാള സിനിമയിൽ  നിന്നും മാറി നിൽക്കാൻ ജയറാം തീരുമാനിച്ചത്. എന്നാൽ നടൻ  തമിഴ് തെലുങ്കു കന്നഡ സിനിമകളിലൊക്കെ    സജീവമായിരുന്നു. കരിയറിനപ്പുറം ജയറാമിന്റെ കുടുംബത്തിലും ഇപ്പോൾനല്ല വിശേഷങ്ങളാണ് ഉള്ളത് . അടുത്തിടെയാണ് ജയറാമിന്റെ   രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. നടനായ മകൻ കാളിദാസ് വിവാഹം ചെയ്യുന്നത് മോഡലായ തരിണിയെയാണ്. ചക്കി എന്നുവിളിക്കുന്ന മകൾ മാളവിക യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ്  വിവാഹം ചെയ്യുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങൾ ഒക്കെ  സോഷ്യൽ മീഡിയയിൽ  താരങ്ങൾ പങ്കുവച്ചിരുന്നു,   ഇപ്പോഴിതാ തന്റെ  കുടുംബത്തെക്കുറിച്ച്  കൂടുതൽ  സംസാരിക്കുകയാണ് ജയറാം. എബ്രഹാം ഓസ്‍ലെറിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ  നൽകിയ അഭിമുഖത്തിലാണ് ജയറാം തന്റെ മനസ് തുറന്നത്. മക്കൾക്ക് എന്തും  സംസാരിക്കാനുള്ള അന്തരീക്ഷം കുടുംബത്തിൽ ചെറുപ്പം മുതലേ ഉണ്ടായിരുന്നെന്ന് ജയറാം പറയുന്നു.

കുട്ടിക്കാലം തൊട്ട് തന്നെ മക്കൾക്ക് വീട്ടിൽ എന്തും അമ്മയോടും അച്ഛനോടും വന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അവർക്ക് മാതാപിതാക്കളിൽ നിന്നും ഒളിച്ചു വെക്കേണ്ട    കാര്യമില്ല. എന്തുകാര്യമുണ്ടെങ്കിലും ഓടി വന്നു  അമ്മ പാർവതിയോട് പറയും. അത് കഴിഞ്ഞ് തന്നോടും  പറയുമെന്ന് ജയറാം പറയുന്നു . മുമ്പൊരിക്കൽ മകളെ വിവാഹ കഴിക്കാൻ ഒരാൾ ആ​ഗ്രഹം പ്രകടിപ്പിച്ച രസകരമായ സംഭവവും ആണ് നടൻ പറയുന്നത് . കെനിയയിൽ വിസിറ്റിനു പോയപ്പോഴാണ് അത്തരമൊരു സംഭവം ഉണ്ടാകുന്നത്.  കെനിയയിൽ ഒരു ടെന്റിൽ ജയറാമും കുടുംബവും  താമസിച്ചിരുന്നു.  അന്ന്ഗൈ ഗൈഡായി കൂടെ കൂടിയ ആളാണ്ഡാ കഥയിലെ നായകൻ. ജയറാമിന്റെയും കുടുംബത്തെയും  സ്ഥലങ്ങൾ കാണിക്കുന്നത് ഇയാളാണ്. അയാളുടെ  മുഖത്ത് ചില  പാടുകളുണ്ട്. ഇതെന്താണെന്ന് ജയറാം  ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിം​ഹം അറ്റാക്ക് ചെയ്തതാണെന്ന് അയാൾ പറഞ്ഞു. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ അയാൾ  പറഞ്ഞു   .അതുകൊണ്ട് ആ ധീരനു  സിം​ഹമെന്ന് പേര് വെച്ചുവെന്നും ജയറാം പറയുന്നു. അയാളുടെ  ​ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതിഎന്നും ജയറാം പറഞ്ഞു.

രണ്ട് പേരെ അയാൾ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് തന്നെ  വിളിച്ചു   പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, നന്നായി നോക്കിക്കോളാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു  ജയറാം പറയുന്നു. ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. പറ്റില്ലായെന്നു പറഞ്ഞു.  തിരിച്ച് വരുമ്പോൾ അയാൾ  സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും മനസ് മാറിയാലോ എന്നവൻ കരുതിയെന്നും ജയറാം ചിരിച്ച് കൊണ്ട് ഓർത്തു. തനിക്ക്കു ട്ടിക്കാലം മുതലുള്ള ആനക്കമ്പത്തെക്കുറിച്ചും ജയറാം സംസാരിച്ചു. പതിനൊന്ന് അടിയുള്ള ആനയെ കാണാൻ പോയകാര്യമാന് ജയറാം പറയുന്നത് .  സാം​ഗ്ലി എന്ന സ്ഥലമുണ്ട്. ബോംബെയിൽ നിന്നും പൂനെയിലേക്ക് പോയി അവിടെ നിന്നും പോകണം. അവിടെയാണ് പതിനൊന്നു അടിയുള്ള ആനയുള്ളത്.അതിനെ കാണാൻ ഫ്ലെെറ്റ് ടിക്കറ്റും മുടക്കി അവിടെ പോയി. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ ഇനി മേലാൽ ആനയെ കാണാനെന്ന് പറഞ്ഞ് പൈസയും മുടക്കി പോകരുതെന്ന് ഭാര്യ പറഞ്ഞെന്നും ജയറാം വ്യക്തമാക്കി. ആന പ്രേമത്തെ പോലെ ചെണ്ടമേളത്തോടും പശു വളർത്തലിനോടുമുള്ള  തനിക്ക് താല്പര്യമുണ്ട്  , തന്റെ  കുട്ടിക്കാലം മുതലയുള്ള ആ​ഗ്രഹങ്ങളാണ് ഇതെല്ലാമെന്നു  അതിപ്പോഴും കൊണ്ട് നടക്കുകയാണെന്നും ജയറാം വ്യക്തമാക്കി.