വിജയുടെ പുതിയ മേക്കോവർ അമ്പരിപ്പിക്കുന്നത്; താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടലിൽ , വീഡിയോ

നടന്‍ വിജയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ അല്ലെങ്കിൽ  ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ നടനുള്ളത് . ഇപ്പോൾ  ഈ  സിനിമയുടെ ഷൂട്ടിനിടയില്‍…

നടന്‍ വിജയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ അല്ലെങ്കിൽ  ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ നടനുള്ളത് . ഇപ്പോൾ  ഈ  സിനിമയുടെ ഷൂട്ടിനിടയില്‍ ആരാധകരെ അമ്പരിപ്പിചെത്തിയിരിക്കുകയാണ്  വിജയ്. വിജയ്‌യുടെ   പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന വിജയ്‌യുടെ ലുക്ക് ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ക്ലീന്‍ ഷേവ് ചെയ്ത വിജയ് ആണ് വീഡിയോയിലുള്ളത്.

അതിനിടെ തന്നെ കാണാനായി എത്തിയ ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫിയും  പകര്‍ത്തിയിട്ടുണ്ട് വിജയ് . തങ്ങളുടെ പ്രിയ താരത്തെ കാണാനായി കാത്തിരുന്ന ആരാധകർ  കിട്ടിയ  വലിയ ഒരു ഞെട്ടൽ തന്നെ ആയിരുന്നു താരത്തിന്റെ ഈ ലുക്ക് . സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഈ  ചിത്രം വൈറലായി മാറിയിരിക്കുകയാണ്  . ഏതോ ഒരു ടെറസിനു മുകളിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരു ഉയര്ന്ന പ്ലാറ്റഫോമിന്  മുകളില്‍ നിന്നോ ആണ് ഇ  ചിത്രം പകര്‍ത്തിയത്.വെങ്കട് പ്രഭു ചിത്രത്തിന്റെ ലുക്ക് ആണിത് എങ്കില്‍ എന്ത് അത്ഭുതമാണ് വിജയ് കാത്തുവച്ചിരിക്കുന്നത് എന്നാണ് സിനിമാപ്രേമികളുടെ ചോദ്യം. ഡീ എയ്ജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് വിജയ്‌യെ ചെറുപ്പക്കാരന്‍ ആക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . ഈ  വീഡിയോ ഇപ്പോൾ  സമൂഹ മാധ്യമങ്ങകളിൽ  പ്രാചാരം നേടുകയാണ്. ഒപ്പം നിരവധി കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ ലുക്ക് സിനിമയ്ക്കായാണെങ്കിൽ എന്തത്ഭുതമാണ് ദളപതി പ്രേക്ഷക‍ർക്കായി കാത്തുവെച്ചിരിക്കുന്നത് എന്നാണ് ഫാൻസിന്റെ ചോദ്യം. എന്നാല്‍ വിജയ്‌യുടെ ഈ   ലുക്ക് കാണുമ്പോള്‍ താരം തന്നെയാകും മേക്കോവറില്‍ എത്തി ഈ റോള്‍ ചെയ്തത് എന്ന് തോന്നുന്നു എന്നും ആരാധകർ പറയുന്നുണ്ട് . ഗോട്ടില്‍ സ്‌നേഹ ആണ് നായികയാകുന്നത്.

21 വർഷങ്ങൾക്ക് ശേഷമാണ് സ്നേഹ-വിജയ് കോംബൊ  വീണ്ടും എത്തുന്നത്. 2003ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത് . അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ, വിജയ്‌ക്കൊപ്പം വീണ്ടും വർക്ക് ചെയ്യുന്നതിന്റെ സന്തോഷം നടി പങ്കുവെച്ചിരുന്നു. ഗോട്ടിലെ വേഷം ലഭിച്ചത് ഒരു ഭാഗ്യമായി കാണുന്നതായി സ്നേഹ പറഞ്ഞിരുന്നു. ഇത്ര വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രൂപം പഴയത് പോലെ തന്നെ നിലനിർത്തുന്നതെന്ന് താൻ വിജയ്‌യോട് ചോദിച്ചെന്നും അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണെന്നും സ്നേഹ പറഞ്ഞിരുന്നു.കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.ടൈം ട്രാവല്‍ ചിത്രമായിരിക്കും ഗോട്ട്. അതേസമയം, ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ അച്ഛനും മകനുമല്ല, വ്യത്യസ്ത കാലഘട്ടങ്ങളിലെ ഒരേ കഥാപാത്രമാണ് കണ്ടുമുട്ടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ചെറുപ്പകാലത്തെ വ്യക്തിയെ കണ്ടുമുട്ടുന്ന ഒരു കുറ്റവാളിയായിരിക്കും വിജയ്. വിജയ്യുടെ മറ്റൊരു കഥാപാത്രം റോ ഏജന്റാകാന്‍ ആഗ്രഹിക്കുന്നു യുവാവാണ്. എന്നാല്‍ തന്റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാന്‍ മുതിര്‍ന്ന വിജയ് നുണ പറയുന്നു. പോസ്റ്ററിലേത് പോലെ രണ്ട് വിജയ് ഉണ്ടാകും. എന്നാല്‍ വിജയ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും. ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും എന്നാണ് പുറത്തുവന്ന വിവരം. അതേസമയം പുറത്തുവന്ന പ്ലോട്ടിന്റെ വിവരങ്ങള്‍ ശരിയുള്ളതാണോ എന്നത് വ്യക്തമല്ല. ഇപ്പോൾ ലിയോ ക്ക് ശേഷം ആരധകർ കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമാണ് ഗോട്ട്