ഉർവശിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം! പറ്റില്ലെന്ന് സത്യൻ അന്തിക്കാട്, സംഭവത്തെ കുറിച്ച് ജയറാം

തന്റെ  കരിയർ  തുടങ്ങിയ  മുതൽ തന്നെ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടനാണ്  ജയറാ൦ . ഇന്നും ജയറാമിന്  ലഭിക്കുന്ന ജനപിന്തുണയ്ക്ക് കാരണം മുമ്പ് ആ സംവിധായകർക്കൊപ്പം  ചെയ്ത സിനിമകളാണ്. ഇപ്പോഴിതാ തന്റെ  പഴയ…

തന്റെ  കരിയർ  തുടങ്ങിയ  മുതൽ തന്നെ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടനാണ്  ജയറാ൦ . ഇന്നും ജയറാമിന്  ലഭിക്കുന്ന ജനപിന്തുണയ്ക്ക് കാരണം മുമ്പ് ആ സംവിധായകർക്കൊപ്പം  ചെയ്ത സിനിമകളാണ്. ഇപ്പോഴിതാ തന്റെ  പഴയ സിനിമാകാല  ഓർമ്മകൾ പങ്കുവെക്കുകയാണ് ജയറാം. തന്റെ പുതിയ സിനിമയായ ‘അബ്രഹാം ഓസ്‌ലറിന്റെ’ പ്രൊമോഷൻ വേളയിലാണ് ജയറാം ഈ ഓർമ്മകൾ പങ്കു വെച്ചത്. ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന സിനിമയിലെ അനുഭവങ്ങളും  ജയറാം പങ്കുവെക്കുകയുണ്ടായി. ചിത്രത്തിന്റെ അവസാന ഭാഗം ഷൂട്ട് ചെയ്യുമ്പോൾ കുറേനേരം ചർച്ച നടന്നുവന്നു ജയറാം  പറയുന്നു. തിരക്കഥയിൽ അവസാന ഭാഗം  ഉർവശിക്കിട്ട് താൻ  ഒരാെറ്റയടി കൊടുക്കുന്നുണ്ടെന്നും  ഉർവശി ആ അടിക്കായി  കാത്തിരിക്കുന്നുണ്ടെന്നും ജയറാം ഓർമിച്ചു.  ആ സമയത് സംവിധായകൻ  സത്യൻ അന്തിക്കാട്  ചോദിച്ചു, എന്തിനാണ് അടിക്കുന്നത്, ക്ഷമിച്ച് കളയുന്നതല്ലേ നല്ലതെന്ന്. ഉർവശിയെ  അടിക്കേണ്ട ജയറാം അത് വിട്ടേക്കെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. പക്ഷെ കഥാപാത്രത്തിനിട്ട  രണ്ട് പെടയ്ക്കെണ്ടേ, അതല്ലേ കറക്ട് എന്ന് ഉർവശി തന്നെ പറഞ്ഞു.

പക്ഷെ അന്ന്  അടിച്ചില്ലെന്ന് ജയറാം പറയുന്നു  .  അന്തരിച്ച സംവിധായകരായ ഭരതൻ, പത്മരാജൻ തുടങ്ങിയവരെക്കുറിച്ചും ജയറാം സംസാരിച്ചു. ഇവരുടെയൊക്കെ സിനിമകളിലൂടെയാണ് ജയറാം എന്ന നടനെ മലയാളികൾ അടയാളപ്പെടുത്തിയിരുന്നത്.  സംവിധായകൻ ഭരതന്റെ  കൂടെയുള്ള എക്സ്പീരിയൻസ് പറഞ്ഞാൽ തീരില്ല എന്നും   ജയറാം പറയുന്നു . ഭരതൻ ഒരു പെയ്ന്റിംഗ് ആര്ടിസ്റ് ആണെന്നാണ്‌ ജയറാമിന്റെ അഭിപ്രായം .  ഓരോ ഷോട്ടും പെയ്ന്റിം​ഗ് പോലെയാണ്. ഭരതന്റെ  സിനിമകളിലാണ് നായികമാർ ഏറ്റവും ഭം​ഗിയായി കാണുന്നത് എന്നും  എത്രയോ സിനിമകളിൽ അഭിനയിച്ച ശോഭന പുടമുറിക്കല്ല്യാണം എന്ന ​ഗാനത്തിൽ ശോഭനയങ്ങ് തിരിയുംമെന്നും ജയാറാം പറയുന്നു. ആ ഗാനരംഗത്തിൽ ശോഭനക്ക്  അത്രക്കും  ഭം​ഗിയാണെന്ന് ജയറാം പറഞ്ഞു. ഭരതൻറെ തന്നെ ഒരു  മിന്നിമിനുങ്ങിന്റെ നുറങ്ങുവെട്ടം എന്ന സിനിമയിൽ മെല്ലെ മെല്ലെ മുഖപടം എന്ന ​ഗാനത്തിൽ ത്ന്റെ ഭാര്യ ആയ പാർവതി  എന്ത് സുന്ദരിയായിരിക്കുന്നെന്ന് താൻ  പറയുമെന്നും ജയറാം കൂട്ടിച്ചേർത്തു.

പത്മരാജൻ സാറുടെ കൂടെ തുടങ്ങിയപ്പോൾ ഒരു 2 സി ക്യാമറ മാത്രമാണുള്ളത് എന്നും  ഐ 2 സി ക്യാമറയുടെ സൈഡിൽ സാർ നിൽക്കുമെന്നും ജയറാം ഓർമ്മിക്കുന്നു.  അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി ഒരു മിനു‌ട്ടിൽ കൂടുതൽ സംസാരിക്കാൻ പറ്റില്ലെന്ന് മോഹൻലാൽ പോലും പറഞ്ഞിട്ടുണ്ട്. ആ കണ്ണിലേക്ക് ഒരുപാട് നേരം നോക്കിയാൽ നമ്മൾ തന്നെ താഴോട്ട് നോക്കുമെന്നും ജയറാം പറയുന്നു.  അങ്ങനെയൊരു കണ്ണിൽ നോക്കിയാണ് ഇന്നലെയിലെ ശോഭനയോട് ഇഷ്ടമാണെന്ന് പറയുന്നതും മൂന്നാം പക്കത്തിലെ ഒരുപാട് ഡയലോ​ഗുകൾ പറഞ്ഞതും. കാലഘട്ടം മാറിയപ്പോൾ സംവിധായകൻ ആ വശത്ത് നിന്ന് മാറി സ്ക്രീനിനടുത്തായി. അക്കാലഘട്ടത്തിലും സത്യൻ അന്തിക്കാട്, സിബി മലയിൽ, രാജസേനൻ തുടങ്ങി സൂക്ഷ്മമായ ഭാവങ്ങൾ നോക്കുന്ന സംവിധായകർക്കൊപ്പം തനിക്ക് അഭിനയിക്കാൻ സാധിച്ചുവെന്നും  അതുപോലൊരു സംവിധായകനാണ് മിഥുൻ മാനുവൽ തോമസെന്നും ജയറാം അഭിപ്രായപ്പെട്ടു. എന്തായാലും  മലയാളികൾ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എബ്രഹാം ഒസ്ലർ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറമാണ് നായകനായെത്തുന്നത്. ജയറാമിന്റെ ശക്തമായ തിരിച്ച് വരവായിരിക്കും സിനിമയെന്ന് ഏവരും പ്രതീക്ഷിക്കുന്നു. മലയാള സിനിമയിൽ ഏറെക്കാലമായി മാറി നിൽക്കുകയായിരുന്നു ജയറാം. നടന്റെ താര പദവി നഷ്ട‌പ്പെട്ടെന്നും ഇനിയൊരു തിരിച്ച് വരവ് സാധ്യമല്ലെന്നും പലരും വിധിയെഴുതിയിരുന്നു .  എന്നാൽ ഇതിനെല്ലാമുള്ള മറുപടിയായി ഒസ്ലർ വൻ വിജയമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.  ജനുവരി 11 നാണ് എബ്രഹാം ഒസ്ലർ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ.