അന്നേ ഞാൻ മനസ്സിൽ കണ്ടിരുന്നു പ്രണവ് ഭാവിയിൽ മലയാള സിനിമയുടെ വാക്ദാനം ആകുമെന്ന് ജിത്തു ജോസഫ് !!

ഹൃദയം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ, ഇപ്പോൾ പ്രണവ് മോഹനലാൽ ഭാവിയിൽ മലയാള സിനിമയുടെ വാക്ദാനം ആകുമെന്ന് ജിത്തു ജോസഫ് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ദൃശ്യം സിനിമയുടെ തമിഴ് ആവിഷ്കാരമായ പാപനാശം സംവിധാനം ചെയ്തിരുന്നതും ജിത്തു ജോസഫ് ആയിരുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ സഹ സംവിധായകനായാണ് പ്രണവ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

മോഹൻലാലിൻറെ ഭാര്യ സഹോദരനായ സുരേഷ് ബാലാജിയാണ് പാപനാശം നിർമ്മിച്ചത്. അമ്മാവൻ നിർമ്മാതാവായിട്ടും, സിനിമ താരത്തിന്റെ മകനായിട്ടും ഈ ഭാവം ഒന്നും ഇല്ലാതെ ആയിരുന്നു പ്രണവിന്റെ പ്രവർത്തനം. ജിത്തു ജോസെഫിന്റെ വാക്കുകൾ : എനിക്ക് സന്തോഷം തോന്നിയത് എന്തെന്നാൽ മോഹൻലാലിൻറെ മകനായിട്ടൊന്നും അല്ല അദ്ദേഹം ഇവിടെ നടക്കുന്നതും ജീവിക്കുന്നതും. ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് വന്നു. കൂടാതെ സഹപ്രവർത്തകർ വർക്ക് ചെയ്യുന്നവരോടൊപ്പം അവരുടെ റൂം ഷെയർ ചെയ്തത് അവരുടെ കൂടെയെല്ലാം ആണ് യാത്രയും.

അതെല്ലാം അംഗീകരിക്കേണ്ട കാര്യമാണ് ജോലിയിൽ ബദ്ധശ്രദ്ധനായിരിക്കുകയും പ്രണവ് മോഹൻലാലും ഭാവിയിൽ മലയാള സിനിമക്ക് ഒരു വക്താനം ആകുമെന്ന് പറഞ്ഞ വാക്കുകളാണ് ജിത്തു ഇപ്പോൾ അയവിറക്കുന്നത്.

Previous articleഇത്തവണ മത്സരിക്കാന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മയും..!!
Next article“നാണംകെട്ട പണി”… വാവ സുരേഷിന് എതിരെ തിരിഞ്ഞവരെ കുറിച്ച് ഗണേഷ് കുമാര്‍