ഡ്യൂപ്പ് ഇല്ല..ആക്ഷനെല്ലാം മോഹന്‍ലാല്‍ തന്നെ ചെയ്തതാണ്!! റാം വൈകുന്നതില്‍ ഭയമുണ്ട്- ജീത്തു ജോസഫ്

ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വന്‍ ഹൈപ്പിലാണ്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത് മാന്‍, തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന നേര് എല്ലാം ആ പ്രതീക്ഷകള്‍ ഉറപ്പിക്കുന്ന ചിത്രങ്ങളായിരുന്നു. അതേസമയം നേരിന്…

ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വന്‍ ഹൈപ്പിലാണ്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത് മാന്‍, തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന നേര് എല്ലാം ആ പ്രതീക്ഷകള്‍ ഉറപ്പിക്കുന്ന ചിത്രങ്ങളായിരുന്നു.

അതേസമയം നേരിന് മുന്‍പേ പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘റാം’. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകലോകം വന്‍ കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റും എത്തിയില്ല. ഇപ്പോഴിതാ റാം സിനിമ വൈകുന്നതിനെ കുറിച്ച് സംവിധായകന്‍ ജീത്തു തന്നെ പങ്കുവയ്ക്കുകയാണ്.

റാം റിലീസ് വൈകുന്നതില്‍ ഭയമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരണ്ടേയെന്നും ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിലെ എല്ലാ ആക്ഷനും മോഹന്‍ലാല്‍ തന്നെ ചെയ്തതാണ്. ഡ്യൂപ്പിനോട് മോഹന്‍ലാലിന് താത്പര്യമില്ലെന്നും ജീത്തു പറയുന്നു.

റാം വൈകുന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്. വലിയ രീതിയില്‍ അത് ദോഷമുണ്ടാക്കും. പക്ഷേ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരണ്ടേ. റാം സോ കോള്‍ഡ് ടൈപ്പ് ക്യാരക്ടര്‍ അല്ല. സാധാരണ ഇമോഷനുള്ള മനുഷ്യനാണെന്നും ജീത്തു പറയുന്നു.

ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഫൈറ്റ് സീനുകള്‍ മാത്രമെ ചിത്രത്തിലുള്ളൂ. അല്ലാതെ ഒരേ സമയത്ത് പതിനഞ്ച് പേരെ ഇടിച്ച്, അവരെ തെറിച്ച് പോകുന്ന സ്ലോ മോഷന്‍, ഹീറോ ബൈക്കില്‍ ജംമ്പ് ചെയ്യുന്നു, അങ്ങനത്തെ സംഭവങ്ങളൊന്നുമില്ലെന്നും സംവിധായകന്‍ പറയുന്നു.

എന്റര്‍ടെയ്‌നിംഗ് ചിത്രമാണ് റാം. ത്രില്ലിംഗ് മൊമന്‍സ് ഉണ്ട്. കാണുന്ന പ്രേക്ഷകന് അത് റിയല്‍ ആണെന്ന് തോന്നുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്ന സമയത്ത് ലാല്‍ സാര്‍ വന്ന് റിഹേഴ്‌സല്‍ നടത്തി. വേണമെങ്കില്‍ ഡ്യൂപ്പിനെയൊക്കെ വച്ച് ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു. ഫോറിന്‍ ഫൈറ്റേഴ്‌സാണ് ചിത്രത്തിലുള്ളത്. അവരും റിഹേഴ്‌സല്‍ നടത്തിയിരുന്നു. തലേ ദിവസമൊക്കെ വന്ന് റിഹേഴ്‌സല്‍ ചെയ്തിട്ടാണ് ലാല്‍ സര്‍ ആക്ഷന്‍ ചെയ്തതെന്നും ജീത്തു പറഞ്ഞു.