വീണ്ടും  ജീത്തു ജോസഫ്, മോഹൻലാൽ ചിത്രം! പ്രതികരണവുമായി ജീത്തു ജോസഫ് 

നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ വീണ്ടുമൊരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇപ്പോൾ അതിനുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു, സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന…

നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ വീണ്ടുമൊരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇപ്പോൾ അതിനുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു, സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യജമാണ്, ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, ഇപ്പോൾ റാം  എന്ന ചിത്രത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങൾ ജീത്തു പറയുന്നു, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്ത, ജീത്തു ജോസഫ് വീണ്ടും ഒരു പുതിയ മോഹൻലാൽ ചിത്രവുമായി എത്തുന്നു

ചിത്രത്തിൽ പോലീസ് കോൺസ്റ്റബിൾ ആയാണ് മോഹൻലാൽ എത്തുന്നത്, കൂമൻ ട്വൽത് മാൻ എന്നി ചിത്രങ്ങൾക്ക് ശേഷം കെ കൃഷ്ണകുമാറിന്റെ തിരക്തിയിൽ ഒരുങ്ങുന്ന ചിത്രമാണിത്, നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുവും, മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇതെന്നും ആയിരുന്നു വന്ന  വാർത്ത,

എന്നാൽ ഈ വാർത്ത വെറും അടിസ്ഥാന രഹിതം എന്നാണ് ജീത്തു ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പ്രതികരിച്ചു വന്നിരിക്കുന്നത്, ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമായിരുന്നു നേര്, ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തിരുന്നു , ഇനിയും ഇരുവരുടയും റാം  എന്ന ചിത്രമാണ് റിലീസ് ആകനുള്ളത്