മോഹന്‍ലാല്‍ – ജിത്തു ജോസഫ് ചിത്രം നേര്!!! ടൈറ്റില്‍ പുറത്തുവിട്ട് താരം

ജയിലറിന്റെ ആവേശത്തിലാണ് ആരാധകലോകം. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യുവിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അതിനിടെ കാത്തിരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ ലാല്‍ – ജിത്തു ജോസഫ് വീണ്ടും ഒന്നിക്കുന്ന മാസ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ ലാല്‍.

നേര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന 33ാം ചിത്രമാണ് നേര്. ട്വല്‍ത്ത് മാന് ശേഷം മോഹന്‍ലാല്‍- ജീത്തു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥയെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

ജയിലറിന്റെ ആവേശം തീരും മുന്‍പ് എത്തിയ പ്രഖ്യാപനം ആരാധകലോകം എറ്റെടുത്തിരിക്കുകയാണ്. ജീത്തുവിന്റെ മറ്റൊരു ജയിലര്‍ എന്നാണ് അഭിപ്രായങ്ങള്‍ നിറയുന്നത്.