“അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ ഞാന്‍ പറ്റിക്കുകയായിരുന്നു”..! കേരളത്തെ നടുക്കിയ ആത്മഹത്യാ കുറിപ്പ്!!

തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവ മോഹന്റെ ആത്മഹത്യാ കുറിപ്പ് കേരളത്തിന് വേദനയായി മാറുന്നു. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തില്‍ നിന്ന് മുക്തി ലഭിക്കാനാകാതെയാണ് പഠനത്തില്‍ മിടുക്കിയായ നാടിന്റെ പൊന്നോമനയായ ജീവ ഈ…

തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവ മോഹന്റെ ആത്മഹത്യാ കുറിപ്പ് കേരളത്തിന് വേദനയായി മാറുന്നു. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തില്‍ നിന്ന് മുക്തി ലഭിക്കാനാകാതെയാണ് പഠനത്തില്‍ മിടുക്കിയായ നാടിന്റെ പൊന്നോമനയായ ജീവ ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച ജീവ പ്ലസ് വണ്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയില്‍ ജീവയ്ക്കു മാര്‍ക്ക് കുറഞ്ഞതും അവളെ അസ്വസ്ഥയാക്കി.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നുമാണ് മൂന്ന് പേജുകളോളമുള്ള ആത്മഹത്യാ കുറിപ്പില്‍ ജീവ കുറിച്ചത്. കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളുടെ കടുത്ത ആരാധികയായിരുന്നു ജീവ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ പോലും ഉറക്കമില്ലാതെ കൊറിയന്‍ ബാന്‍ഡ് വീഡിയോകള്‍ ജീവ കാണുമായിരുന്നു.

ഇത് തന്റെ പഠനത്തേയും സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇടപെടുന്ന രീതിയേയും മോശമായി ബാധിച്ചതായി ജീവ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എല്ലാവരിലും നിന്ന് മാറി നിന്ന താന്‍ ഒറ്റപെട്ടുപോയി.. അനിയത്തിക്ക് ഒരു കാരണവശാലും മൊബൈല്‍ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്നും ജീവ ആത്മഹത്യാ കുറിപ്പിലൂടെ കുറിച്ചിരിക്കുന്നു.

അതോടൊപ്പം തന്റെ അമ്മയെ കബളിപ്പിച്ചു എന്നതിലുള്ള പശ്ചാത്താപവും ഈ മകള്‍ക്ക് ഉണ്ടായിരുന്നു..”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്.. ആത്മഹത്യാ കുറിപ്പിലെ ജീവയുടെ ഈ വാക്കുകള്‍ മലയാളി മനസ്സുകളില്‍ ഒരു വിങ്ങലായി മാറുകയാണ്..