റിതേഷിനോട് കലിപ്പിച്ച് ജനീലിയ

ആരാധകരുടെ പ്രിയപ്പെട്ട ക്യൂട്ട് കപ്പിള്‍സാണ് ജനീലിയയും റിതേഷ് ദേശ്മുഖും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരേയും ട്രോളര്‍മാരും വെറുതെ വിടാറില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് , പ്രീതി സിന്റയും ആയി സംസാരിക്കുന്ന റിതേഷ് ദേശ്മുഖിനോട് കലിപ്പിച്ച് നില്‍ക്കുന്ന…

ആരാധകരുടെ പ്രിയപ്പെട്ട ക്യൂട്ട് കപ്പിള്‍സാണ് ജനീലിയയും റിതേഷ് ദേശ്മുഖും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരേയും ട്രോളര്‍മാരും വെറുതെ വിടാറില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് , പ്രീതി സിന്റയും ആയി സംസാരിക്കുന്ന റിതേഷ് ദേശ്മുഖിനോട് കലിപ്പിച്ച് നില്‍ക്കുന്ന ജനീലിയയുടെ ചിത്രം ട്രോളര്‍മാര്‍ ഏറ്റെടുത്തതാണ്.

ഇപ്പോഴിതാ, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ജനീലിയ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്നും നന്നായി ഡ്രസ്സ് തിരിച്ച് ഹൈഹീല്‍ ചെരിപ്പും ഇട്ടാണ് താന്‍ നില്‍ക്കുന്നത്. ഒരു വലിയ ചടങ്ങായിരുന്നു അത്. നിരവധി പേരെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതേസമയം ഹീല്‍ കാരണം കാലു വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. കടുത്ത വേദന സഹിച്ചാണ് താന്‍ അവിടെ നിന്നിരുന്നത്. ആ സമയത്താണ് ഈ ചിത്രം എടുക്കുന്നതെന്നും ജനീലിയ പറഞ്ഞു.

അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്ന ടോക് ഷോയില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു ജനീലിയയുടെ മറുപടി. തന്റെ ഭാര്യയെ നോക്കുന്നത് നിര്‍ത്തി നിങ്ങളുടെ ഭാര്യയെ നോക്കണമെന്നായിരുന്നു റിതേഷിന്റെ മറുപടി. ജനിയെ കടുത്ത രീതിയില്‍ കളിയാക്കുന്ന ട്രോളുകളും ഇതില്‍ ഉണ്ടായിരുന്നു. ട്രോള്‍ ഉണ്ടാക്കിയ ആള്‍ക്ക് നല്ലത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.