നടി നേഹ പെന്‍ഡ്‌സെയുടെ വീട്ടില്‍ മോഷണം!! വിവാഹ സമ്മാനമായി ലഭിച്ച വജ്രം മോതിരം അടക്കം ആറ് ലക്ഷം രൂപയുടെ ആഭരണം നഷ്ടമായി

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് നടി നേഹ പെന്‍ഡ്‌സെ. ബാലതാരമായി സിനിമാ ലോകത്തെത്തി നായികയായ താരമാണ് നേഹ. താരത്തിന്റെ വീട്ടില്‍ നടന്ന മോഷണമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. നടിയുടെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന…

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് നടി നേഹ പെന്‍ഡ്‌സെ. ബാലതാരമായി സിനിമാ ലോകത്തെത്തി നായികയായ താരമാണ് നേഹ. താരത്തിന്റെ വീട്ടില്‍ നടന്ന മോഷണമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. നടിയുടെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയിരിക്കുകയാണ്. നേഹയുടെ ഭര്‍ത്താവ് ഷാര്‍ദുല്‍ സിംഗ് ബയാസിന്റെ ഡ്രൈവറാണ് മോഷണം നടന്നതായി പരാതി നല്‍കിയത്. ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബില്‍ഡിംഗിലെ 23-ാം നിലയിലുള്ള ഫ്ളാറ്റിലാണ് മോഷണം നടന്നത്. ഡ്രൈവര്‍ രത്നേഷ് ഝാ പരാതിയില്‍ പറയുന്നു.

വിവാഹ സമ്മാനമായി നാല് വര്‍ഷം മുമ്പ് ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരന്‍ കുമാര്‍ സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. പക്ഷേ മോഷ്ടിച്ച ആഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവ ദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചിരുന്നു. ഫ്‌ലാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്നയാളാണ് സോളങ്കി. മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്‌ലാറ്റിന്റെ പരിസരത്ത് തന്നെയാണ് താമസിക്കുന്നത്.

സംഭവദിവസം പുറത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ബയാസ് അലമാരയില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് കണ്ടെത്തയത്. ജോലിക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ഈ സമയം സോളങ്കി വീട്ടിലുണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ബന്ധുവീട്ടിലായിരുന്നു.