ഇരുപത്തി അഞ്ചാം വയസിൽ വിധയായി രണ്ടുപെൺമക്കളെയും കൊണ്ട് വീട് വിട്ട് ഇറങ്ങേണ്ടി വന്നു!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമായിരുന്നു സന്തോഷ് ജോഗി. നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും എല്ലാം കഴിവ് തെളിയിച്ച താരം എന്നാൽ അധികനാൾ മലയാള സിനിമയിൽ തുടർന്നില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം മലയാള സിനിമയിൽ വലിയ…

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമായിരുന്നു സന്തോഷ് ജോഗി. നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും എല്ലാം കഴിവ് തെളിയിച്ച താരം എന്നാൽ അധികനാൾ മലയാള സിനിമയിൽ തുടർന്നില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം മലയാള സിനിമയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ,മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ സന്തോഷ് എത്തിയത്. ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിൽ എല്ലാം കഴിവ് തെളിയിച്ച താരം സംവിധായന്മാരുടെ പ്രശംസകളും പിടിച്ച് പറ്റിയിരുന്നു. സന്തോഷും ഭാര്യയും തമ്മിൽ പ്രണയവിവാഹം ആയിരുന്നു. ഒരു ട്രെയിൻ യാത്രയിൽ അപ്രതീക്ഷിതമായാണ് ഇരുവരും തമ്മിൽ കണ്ടു മുട്ടിയത്. ഇരുവരുടെയും ഒരേ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തന്നെ ആയിരുന്നു. അത് തന്നെയാണ് ഇവരെ കൂടുതൽ അടുപ്പിച്ചത്. അങ്ങനെ കല ഇവരുടെ ബന്ധത്തിന്റെ അടിസ്ഥാനമായി മാറി.

2001ൽ ആണ് മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതർ ആകുന്നത്. എന്നാൽ വിവാഹത്തിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് സന്തോഷിനു കടന്നു പോകേണ്ടി വന്നത്. സാമ്പത്തികമായി പലപ്പഴും വളരെ വലിയ ബുദ്ധിമുട്ടുകൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. എന്നാൽ അപ്പോഴും സന്തോഷിന് വേണ്ട മുഴുവൻ പിന്തുണയും നൽകി ഭാര്യ ജിജി കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ആണ് ഒരു ഷോർട്ട് ഫിലിം എടുക്കുവാൻ വേണ്ടി സന്തോഷ് ഒരുങ്ങുന്നത്. അതിനു പണം വേണ്ടതിനാൽ വീടിന്റെ ആധാരം പണയം വെച്ച് ജിജി സന്തോഷിനു പണം നൽകുകയും ചെയ്തിരുന്നു. എന്നാൽ കാര്യങ്ങൾ എല്ലാം അവിടെ വെച്ച് തകിടം മറിയുകയായിരുന്നു. വിചാരിച്ചത് പോലെ ഷോർട്ട് ഫിലിം പൂർത്തിയാകാൻ സന്തോഷത്തിനു കഴിഞ്ഞില്ല. അങ്ങനെ ഷോർട്ട് ഫിലിം പാതി വഴിയിൽ വെച്ച് മുടങ്ങി പോകുകയായിരുന്നു.

ഇതോടെ ബാങ്കിൽ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വരുകയും കടം പെരുകുകയും ആയിരുന്നു. സന്തോഷിനെ മരണത്തിലേക്ക് നയിച്ച ഘടകം ഇതായിരുന്നുവെന്നു ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ ഇതോടെ ജിജിയും രണ്ടു പെൺകുഞ്ഞുങ്ങളും തനിച്ചായി. കടം കയറിയപ്പോൾ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ സന്തോഷിന്റെ മാതാപിതാക്കൾക്കും രണ്ടു പെണ്മക്കൾക്കും ഒപ്പം ജിജിക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.