‘വരൂ, എന്നെ ആക്രമിക്കു.. എന്നിട്ട് വേണം എനിക്ക് നിലവിളിക്കാന്‍ എന്ന ലൈന്‍ എന്തിനാണ് പിന്തുടരുന്നത്’

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പൈസ…

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പൈസ വസൂല്‍ ചിത്രമാണ് മാളികപ്പുറം, തിയേറ്ററില്‍ കാണുമ്പോള്‍ നല്ല രസം തോന്നുന്ന ചിത്രമെന്നാണ് ജില്‍ ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നത്.

മേപ്പടിയാന് സംഭവിച്ച പോലെ ഒരു അറ്റാക്ക് ഒരിക്കലും മാളികപ്പുറം എന്ന ചിത്രം നേരിട്ടിട്ടില്ല..
ട്രൈലര്‍ ഇറങ്ങി മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങളെ അറ്റാക്ക് ചെയ്യുന്നേ എന്ന് പറഞ്ഞു പല പോസ്റ്റുകളും കണ്ടു..
റിവ്യൂ ഇടുന്നവരില്‍ ചിലര്‍ ‘ഭയങ്കരമായ നെഗറ്റീവ് അറ്റാക്ക് ചിത്രത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് ‘ എന്ന് റിവ്യൂവില്‍ ചേര്‍ക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്..
മേജര്‍ രവി ഉള്‍പ്പടെയുള്ളവര്‍ ഈ സിനിമയെ നിരൂപണം ചെയ്തതില്‍ വ്യക്തമാവുന്നത് ഈ ചിത്രത്തിന് എതിരെ എന്തോ ഭീകര പ്രവര്‍ത്തനം ഇവിടെ നടക്കുന്നുണ്ട് എന്ന തരത്തിലാണ്..
വരൂ, എന്നെ ആക്രമിക്കു.. എന്നിട്ട് വേണം എനിക്ക് നിലവിളിക്കാന്‍ എന്ന ലൈന്‍ എന്തിനാണ് ഒരു കൂട്ടര്‍ പിന്തുടരുന്നത് എന്ന് മനസിലാവുന്നില്ല..
പൈസ വസൂല്‍ ചിത്രമാണ് മാളികപ്പുറം,
തിയേറ്ററില്‍ കാണുമ്പോള്‍ നല്ല രസം തോന്നുന്ന ചിത്രമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്,അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.