കാട് സാക്ഷി, ജിസ്മയെ പ്രൊപ്പോസ് ചെയ്ത് വിമല്‍!!! ‘വൈറല്‍ കപ്പിള്‍’ ജീവിതത്തില്‍ ഒന്നിക്കുന്നു

‘വൈറല്‍ കപ്പിള്‍സ്’ ജിസ്മയും വിമലും ജീവിതത്തില്‍ ഒന്നിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെയാണ് ഇരുവരും വിവാഹ വാര്‍ത്തയും പങ്കുവച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. അതേസമയം വിവാഹ വാര്‍ത്തയില്‍ ആരാധകര്‍ക്ക്…

‘വൈറല്‍ കപ്പിള്‍സ്’ ജിസ്മയും വിമലും ജീവിതത്തില്‍ ഒന്നിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെയാണ് ഇരുവരും വിവാഹ വാര്‍ത്തയും പങ്കുവച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്.

അതേസമയം വിവാഹ വാര്‍ത്തയില്‍ ആരാധകര്‍ക്ക് സംശയം ഉണ്ട്. ‘ആദ്യം ജോലി പിന്നെ കല്യാണം ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസല്‍ ചിത്രം എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകരുള്ളത്.

അവതാരകയായി മിനിസ്‌ക്രീനിലെത്തി ശ്രദ്ധേയയായ താരമാണ് ജിസ്മ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും വെബ് സീരീസ് ആയ കരിക്കിന്റെ പുതിയ സീരീസിലൂടെയും വിമല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരുടെയും യൂട്യൂബ് ചാനലായ ജിസ്മവിമലിന് നിരവധി ആരാധകരുണ്ട്.

ആങ്കറിങ് ഫീല്‍ഡില്‍ വച്ചാണ് ജിസ്മയും വിമലും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വെബ് സീരിസ് ഒരുമിച്ച് ചെയ്തതോടെ സൗഹൃദം വളര്‍ന്നെന്നും ഇരുവരും പറയുന്നു