‘ഒരു തവണ കണ്ട് കുറെ ചിരിക്കാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആണ് പാപ്പച്ചന്റെ കഥ’ കുറിപ്പ്

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും…

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു തവണ കണ്ട് കുറെ ചിരിക്കാന്‍ പറ്റുന്ന, ചുരുക്കം ചില സീനുകള്‍ അപൂര്‍ണമാക്കി തീര്‍ത്തപോലെ തോന്നിയ, ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആണ് പാപ്പച്ചന്റെ കഥ എന്നാണ് ജിന്‍സ് ജോസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കൊച്ചിലെ മുതലേ ബഡായി പറഞ്ഞ് ശീലിച്ച പാപ്പച്ചന്റെ കഥ. എല്ലാം പുളു ആണെന്ന് കരുതുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ ഹീറോ ആവാന്‍, പഴയ പേരെടുത്ത നായാട്ടുകാരനായ അപ്പന്റെ പാരമ്പര്യം കാക്കാന്‍, പാപ്പച്ചന്‍ രണ്ടും കല്‍പ്പിച്ച് ഒരു ചെറിയ പണി ഒപ്പിക്കുന്നതും, അതിന്റെ പിന്നിലെ നൂലാമാലകളില്‍ ചെന്ന് പെടുന്നതും ആണ് സിനിമ.
ടിപ്പിക്കല്‍ സൈജു കുറുപ്പ് റോള് എന്ന് പറയാം പാപ്പച്ചന്‍. അപ്പന്‍ വേഷത്തില്‍ വന്ന വിജയരാഘന്‍ അടിപൊളി ആയിരുന്നു. എന്നാല്, പോസ്റ്റരില്‍ പടം ഇല്ലാതെ ഇരുന്നിട്ടും പ്രേമം കണ്ട് മലര്‍ ഫാന്‍ ആയപോലെ, ഞാന്‍ ഈ പടം കണ്ട് സിസിലി ഫാന്‍ ആയിപ്പോയി. (ആള് ഗ്രൂപ്പിലുണ്ടോ, ഹായ് തരുമോ എന്ന് ചോദിക്കാന്‍ ഇവിടെ jil joy ഉള്ളതുകൊണ്ട് ഞാന്‍ ആ സാഹസത്തിന് മുതിരുന്നില്ല)
ഒരുപാട് പ്രമുഖ താരങ്ങള്‍ പടത്തില്‍ നിറയെ ഉണ്ട്. ആശാന്റെ കിളി ആയി വേഷമിട്ട പയ്യനും നല്ല ഉഗ്രന്‍ പെര്‍ഫോമന്‍സ് ആയിരുന്നു.
കോമഡി കൂടുതല്‍, സംഭാഷണങ്ങളിലൂടെ ആയിരുന്നു. ചിത്രത്തിലെയും, ദൃശ്യത്തിലെയും ഒക്കെ ഡയലോഗുകള്‍ സാഹചര്യങ്ങള്‍ക്ക് കൃത്യമായി ക്വോട്ട് ചെയ്ത് ചിരിപ്പിക്കുന്നതില്‍ സംവിധായകന്‍ കൂടിയായ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്. ക്ലീഷെ ബ്രേക് ചെയ്യുന്ന ചില സീനുകള്‍ ഉണ്ട്. അതിമനോഹരമായി തോന്നി.
എന്നിരുന്നാലും, എവിടൊക്കെയോ എന്തൊക്കെയോ ചെറിയ കുറവുകള്‍ മൊത്തത്തില്‍ തോന്നി. ഇനിയും നന്നാക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ചുരുക്കത്തില്‍, ഒരു തവണ കണ്ട് കുറെ ചിരിക്കാന്‍ പറ്റുന്ന, ചുരുക്കം ചില സീനുകള്‍ അപൂര്‍ണമാക്കി തീര്‍ത്തപോലെ തോന്നിയ, ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ ആണ് പാപ്പച്ചന്റെ കഥ.
വാല്‍ക്കഷണം: കാണുന്നതിന് ഇടയില്‍, നിങ്ങള്‍ക്ക് ഇതുപോലെ എവിടേലും ഒളിവില്‍ പോകാന്‍ തോന്നുന്നുണ്ടോ എന്ന് ഭാര്യ ‘ചുമ്മാ’ ചോദിച്ചപ്പോള്‍, ഉണ്ട് എന്ന് അറിയാതെ പറഞ്ഞു പോയി. പിന്നെ കുറെ നേരത്തേക്ക്, ‘എവിടെ’ എന്നൊരു ചോദ്യശരം നേരിടേണ്ടിവന്ന ഞാന്‍, അങ്ങ് ഇല്ലാണ്ടായിപ്പോയി

പൂക്കാലം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ചിത്രം നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്നു. സിനിമാലോകത്ത് ഏതാനും വര്‍ഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകന്‍ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ സിനിമകളുടെ നിര്‍മാതാവും തോമസ് തിരുവല്ല ആണ്.