അല്‍പായുസ്സുള്ള വെട്ടുക്കിളികളെ ഒഴിവാക്കി കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ് കഴുകന്‍ ചെയ്യാറ്!!

യൂടുബര്‍ ചെകുത്താനാണ് സോഷ്യലിടത്ത് നിറയുന്നത്. നടന്‍ ബാലലുമായുള്ള വിവാദത്തിലാണ് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സ് വാര്‍ത്തകളില്‍ നിറയുന്നത്. വായില്‍ വരുന്നത് എന്തും വിളിച്ച് പറഞ്ഞ്, ആരെയും തെറി പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കുകയാണ് ചെകുത്താന്‍.

തന്നെ കുറിച്ചുള്ള വീഡിയോ ചെയ്തതിന് പിന്നാലെയാണ് ബാല അജുവിന്റെ ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റിലെത്തിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് അജു നല്‍കിയ പരാതി. നിരവധി പേരാണ് സംഭവത്തില്‍ ബാലയെ പിന്തുണച്ച് എത്തിയത്.

ചെകുത്താന്‍ സോഷ്യലിടത്ത് ഏറെ ഇരകളാക്കുന്നത് സെലിബ്രിറ്റികളെയാണ്. സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ജിതിന്‍ ജോസഫ്. ജിതിന്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്,
ചെകുത്താന്‍ എന്ന parasite ഏറ്റവും കൂടുതല്‍ target ചെയ്യുന്നത് മോഹന്‍ലാലിനെ ആണ്. ഒരു പ്രകോപനവുമില്ലാതെ ബോഡി shaming നടത്തുക, ഒരു തെളിവുമില്ലാതെ കുറ്റങ്ങള്‍ ആരോപിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക, കുടുംബത്തെ വരെ വലിച്ചിഴക്കുക എന്നിങ്ങനെ പോകുന്നു അയാളുടെ വിനോദങ്ങള്‍.

പലരും ചോദിച്ചു കണ്ടിട്ടുണ്ട് മോഹന്‍ലാല്‍ ഇതിനെതിരെ പ്രതികരിക്കാത്തതെന്താ… നിയമനടപടികള്‍ എടുത്തുകൂടെ എന്നൊക്കെ. അവരോടു എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ കാലമത്രയും പ്രകോപിപ്പിച്ചിട്ടും ശ്രീനിവാസനെതിരെ പോലും പബ്ലിക് space ഇല്‍ ഒരു വാക്ക് മിണ്ടിയിട്ടില്ല മോഹന്‍ലാല്‍. പിന്നെ ആണ് വെറും തൃണം, ഒരു low life ആയ ചെകുത്താനെതിരെ പ്രതികരിക്കുന്നത്.

ഉയര്‍ന്നു പറക്കുന്ന കഴുകന്‍ തന്നെ കുറ്റം പറയുന്ന വെട്ടുക്കിളികളെ നേരിടാന്‍ തുനിഞ്ഞാല്‍ അതിനു താഴ്ന്നു പറക്കേണ്ടി വരും. എന്നാല്‍ അവയെ avoid ചെയ്തു കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ് കഴുകന്‍ ചെയ്യാറ്. വെട്ടുക്കിളികളും അവയുടെ ജല്പനങ്ങങ്ങളും അല്‍പായുസ്സ് മാത്രമാണെന്ന് കഴുകനറിയാം. എന്നാണ് ജിതിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.