സുബിക്കു കരൾ നല്കാൻ എനിക്ക് നൂറുവട്ടം സമ്മതം, എന്നാൽ അവൾ അതിനു തയ്യാറാകാതെ പോയി, കരൾ നൽകാനിരുന്ന ജിഷ 

മലയാളസിനിമ മേഖലയെ തന്നെ ഞെട്ടിച്ച വാർത്ത ആയിരുന്നു പ്രിയതാരം സുബിയുടെ മരണവാർത്ത. കരൾ രോഗബാധിതയായ സുബി അടുത്തിടക്ക് തന്നെയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയനടത്താനിരുന്നത്, എന്നാൽ അതിനു കാത്തുനിൽക്കാതെയാണ് താരം ഈ ലോകത്തുനിന്നും വിട പറഞ്ഞത്. സുബിയുടെ ബന്ധുവായ ജിഷ ആയിരുന്നു സുബിക്കു കരൾ പകുത്തു നൽകാൻ തീരുമാനിച്ചത്. ഇപ്പോൾ സുബിയെ കുറിച്ച് ജിഷ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ജിഷ പറയുന്നത് അവൾക്ക് എന്റെ കരൾ പകുത്തു നല്കാൻ നൂറുവട്ടവും സമ്മതം ആയിരുന്നു, ഞാൻ കൂടുതൽ ഒന്നും ആലോചിച്ചിട്ടില്ല, എന്നാൽ അവൾ അതിനു തയ്യാറാകത്തെ ഈ ലോകത്തു നിന്നും പോയി ജിഷ പറയുന്നു. തന്റെ വല്യമ്മയുടെ മകളുടെ മകൾ ആണ് സുബി, കുറച്ചു നാളുകൾക്കു മുൻപ് പൊട്ടാസ്യം, സോഡിയം എന്നിവ ശരീരത്തിൽ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അവൾ അനുഭവിച്ചിരുന്നു അതിനിടയിൽ അവൾക്ക് മഞ്ഞപ്പിത്തവും വന്നിരുന്നു അതാണ് കരളിന് ഈ അസുഖം വരാൻ കാരണം ജിഷ പറയുന്നു.

മഞ്ഞപ്പിത്തത്തിന് ശഷം ലിവർ ഫെയിലിയർ ആകുകയും മറ്റു അവയവങ്ങൾ തകരാറിൽ ആകുകയും ചെയ്യ്തു, അത് വരെ അവൾ വളരെ ആക്റ്റീവ് ആയിരുന്നു, കരൾ മാറ്റിവെക്കാനുള്ള പേപ്പറുകൾ ശരിയാക്കുവായിരുന്നു  ഈ പതിനഞ്ചു ദിവസം കൊണ്ട്. എമർജൻസി ആയിട്ട് സർജറി ചെയ്യണെമെന്ന് ആയിരുന്നു ഡോക്ടർ പറഞ്ഞത്, സർജറി കഴിഞ്ഞു അവൾക്ക് പ്രോഗ്രമ്മിനു പോകാൻ ഉഷാറായി തന്നെ നില്കുവായിരുന്നു എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെയാണ് അവൾ പോയത്, പ്രഷർ അതിനിടയിൽ കുറഞ്ഞതുകൊണ്ടാണ് സർജറിക്ക്‌ കുറച്ചു സമയം കൂടി കാത്തുനിൽക്കേണ്ടി വന്നു ജിഷ  പറയുന്നു.