‘ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ തീർന്നേനേ….; അപകട വിഡിയോ പങ്കുവച്ച് വിശാൽ!

തന്റെ പുതിയ സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തമിഴ്‌നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. മതിൽതകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു…

തന്റെ പുതിയ സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തമിഴ്‌നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. മതിൽതകർത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ഭാരമേറിയ ട്രക്ക് മതിൽ തകർത്ത് ക്യാമറ ലക്ഷ്യമാക്കി അതിവേഗത്തിൽ പാഞ്ഞുവരുകയായിരുന്നു. വാഹനത്തിന്റെ മുന്നിൽ നിന്നും വിശാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അറിയാൻ കഴിയുന്നത്. അപകടത്തിന്റെ വിഡിയോ വിശാൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയാണ് മാർക്ക് ആന്റണി.എന്നാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാൽ ദൈവത്തിന് നന്ദി പറയുന്നവെന്ന് ട്വീറ്റ് ചെയ്തു. ഏതാനും സെക്കൻഡുകൾക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തിലാണ് തനിക്ക് ജീവൻ തിരിച്ച് കിട്ടിയതെന്നും ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ലോറിക്കടിയിൽപെട്ട് ചതഞ്ഞരഞ്ഞേനെയെന്നും വിഡിയോ പങ്കുവച്ച് വിശാൽ ട്വീറ്റ് കുറിച്ചു.